Advertisement

കഴക്കൂട്ടം- കാരോട് ടോള്‍ പ്ലാസയില്‍ ടോള്‍ പിരിവ് നടത്താനാകില്ലെന്ന് എം വിന്‍സന്റ് എംഎല്‍എ; അനുകൂല തീരുമാനമായില്ലെങ്കില്‍ സമരം

August 24, 2021
Google News 2 minutes Read
m vincent mla

കഴക്കൂട്ടം- കാരോട് ടോള്‍ പ്ലാസയില്‍ ഇപ്പോള്‍ ടോള്‍ പിരിവ് നടത്താനാകില്ലെന്ന് എം വിന്‍സന്റ് എംഎല്‍എ. ബൈപാസ് നിര്‍മാണം 75 ശതമാനം പൂര്‍ത്തീകരിച്ചാല്‍ മാത്രമേ ടോള്‍ പിരിവ് പാടുള്ളൂ. നിലവില്‍ അന്‍പത് ശതമാനം പോലും പണി പൂര്‍ത്തീകരിച്ചിട്ടില്ലെന്നും എംഎല്‍എ വ്യക്തമാക്കി. അതേസമയം ടോള്‍ പിരിവില്‍ തദ്ദേശവാസികള്‍ക്ക് ഇളവ് നല്‍കണം എന്നതില്‍ ഹൈവേ അതോറിറ്റിയുടെ മറുപടി ഇന്നുണ്ടാകും. ഉന്നത ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയ ശേഷം മറുപടി നല്‍കാമെന്ന് ഹൈവേ അതോറിറ്റി അറിയിച്ചു.
ടോള്‍ പിരിവില്‍ അനുകൂല തീരുമാനമുണ്ടായില്ലെങ്കില്‍ സമരവുമായി മുന്നോട്ടുപോകുമെന്ന് എം വിന്‍സന്റ് എംഎല്‍എ പറഞ്ഞു.

‘കഴിഞ്ഞ 35 വര്‍ഷങ്ങളായി പ്രദേശത്തെ ജനങ്ങള്‍ യാതൊരു ഗതാഗത തടസ്സവും ഇല്ലാതെ ഉപയോഗിച്ചിരുന്ന റോഡാണ് കഴക്കൂട്ടം-കാരോട്. റോഡ് വീതി കൂട്ടിയത്തിന്റെ പേരില്‍ ടോള്‍ പിരിക്കുമ്പോള്‍ 20കിലോമീറ്റര്‍ ചുറ്റളവില്‍ ഉള്ള തദ്ദേശ്ശവാസികളെ ടോള്‍ പിരിവില്‍ നിന്നും ഒഴിവാക്കണം. സമ്പൂര്‍ണ്ണമായും റോഡ് പഴയത് പോലെ സൗജന്യമായി അനുവദിക്കണം. കഴക്കൂട്ടം മുതല്‍ കരോട് വരെ ഉള്ള റോഡ് പൂര്‍ത്തികരിക്കാതെയാണ് ഈ ടോള്‍ പിരിവ് നടത്തുവാന്‍ പോകുന്നത്. അതുകൊണ്ട് റോഡ് നിര്‍മ്മാണം പൂര്‍ത്തികരിച്ചിട്ട് മാത്രമേ ടോള്‍ പിരിക്കുവാന്‍ പാടുകയുള്ളൂ. റോഡ് നിര്‍മ്മാണത്തിലെ അശാസ്ത്രീയതയും അപാകതകളും അടിയന്തരമായി പരിഹരിച്ചു കൊണ്ട് റോഡ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ജനങ്ങള്‍ക്ക് ഉള്ള ആശങ്ക പരിഹരിക്കണം. 18ാം തീയതി ടോള്‍ പിരിവ് ആരംഭിക്കാന്‍ വന്നപ്പോള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സമരവുമായി എത്തുകയും അതിനെ തുടര്‍ന്ന് 24ാം തിയതി ബന്ധപ്പെട്ട അധികരികളോട് ചര്‍ച്ച നടത്തിയിട്ട് മാത്രമേ ടോള്‍ പിരിക്കുക ഉള്ള എന്ന് ഉറപ്പ് നല്‍കിയിരുന്നു.

Read Also : സെക്രട്ടേറിയറ്റ് തീപ്പിടിത്തം: ഉദ്യോഗസ്ഥർക്ക് പങ്കില്ലെന്ന് പൊലീസ് റിപ്പോർട്ട്

എന്നാല്‍ ചര്‍ച്ചയ്ക്ക് നിശ്ചയിച്ചിരുന്ന ഇന്ന് രാവിലെ മുതല്‍ ടോള്‍ പിരിക്കാന്‍ അവര്‍ ആരംഭിച്ചു, അതിനെ തുടര്‍ന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തിയത്’. എംഎല്‍എ പറഞ്ഞു.

Story Highlights : m vincent mla, kazhakkoottam toll plaza

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here