കേന്ദ്രമന്ത്രി നാരായണ്‍ റാണെയെ അറസ്റ്റ് ചെയ്തു

കേന്ദ്രമന്ത്രി നാരായണ്‍ റാണെയെ മഹാരാഷ്ട്ര പൊലീസ് അറസ്റ്റ് ചെയ്തു. സ്വാതന്ത്ര്യദിന പ്രസംഗത്തിന്റെ പേരില്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയെ അധിക്ഷേപിച്ചതിന് നാരായണ്‍ റാണെയ്‌ക്കെതിരെ കേസെടുത്തിരുന്നു. സ്വാതന്ത്ര്യം കിട്ടിയ വര്‍ഷം ഏതാണെന്നറിയാത്ത താക്കറയെ അടിച്ചേനെ എന്നായിരുന്നു റാണെയുടെ പ്രസ്താവന.narayan rane
‘സ്വാതന്ത്ര്യം കിട്ടിയ വര്‍ഷമേതാണെന്ന് അറിയാത്തത് ലജ്ജാകരമാണ്. സ്വാതന്ത്ര്യദിനത്തില്‍ ജനങ്ങളെ അഭിസംബോധന ചെയ്യവേ വര്‍ഷം ഏതെന്ന് അന്വേഷിക്കാന്‍ അദ്ദേഹം പിന്നിലേക്ക് നോക്കി.ഞാനവിടെ ഉണ്ടായിരുന്നെങ്കില്‍ അദ്ദേഹത്തെ അടിച്ചേനെ’. നാരായണ്‍ റാണെ പറഞ്ഞു. തിങ്കളാഴ്ച റായ്ഗഡില്‍ വച്ചുനടന്ന ഒരു ചടങ്ങിനിടെയാണ് ഉദ്ധവ് താക്കറെയ്‌ക്കെതിരെ റാണെ വിവാദ പരാമര്‍ശം നടത്തിയത്.
വിഷയത്തില്‍ ശിവസേന എംപി വിനായക് റാവത്തും റാണെയ്‌ക്കെതിരെ രംഗത്തെത്തിയിരുന്നു.
Story Highlights : narayan rane
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here