താലിബാന്റെ അന്ത്യശാസനം: തീരുമാനം 24 മണിക്കൂറിനുള്ളിൽ എന്ന് അമേരിക്ക

താലിബാന്റെ അന്ത്യശാസനത്തിൽ 24 മണിക്കൂറിനുള്ളിൽ തീരുമാനമെടുക്കുമെന്ന് പ്രസിഡന്റ് ജോ ബൈഡൻ. ഓഗസ്റ്റ് 31 ന് അകം എല്ലാ അമേരിക്കക്കാരേയും ഒഴിപ്പിക്കണമെന്നാണ് താലബാന്റെ അന്ത്യശാസനം. എല്ലാ അമേരിക്കക്കാരേയും ഒഴിപ്പിക്കണമെന്ന അന്ത്യശാസനം നടപ്പാക്കുക എളുപ്പമല്ലെന്ന് അമേരിക്ക പറയുന്നു.
അമേരിക്കൻ സേനാംഗങ്ങൾ അഫഗാനിൽ തുടർന്നാൽ കാബൂൾ വിമാനത്താവളത്തിൽ ഇനിയും സംഘർഷങ്ങളുണ്ടാകുമെന്ന് താലിബാൻ മുന്നറിയിപ്പ് നൽകി. അമേരിക്കയോ ബ്രിട്ടനോ കൂടുതൽ സമയം ചോദിക്കുകയാണെങ്കിലും ഉത്തരം ഇല്ല എന്നായിരിക്കുമെന്ന് താലിബാൻ വക്താവ് സുഹൈൽ ഷഹീൻ അറിയിച്ചു.
Read Also : ‘ടീം അംഗങ്ങൾക്ക് ഭയമുണ്ട്’; താലിബാൻ ഭരണത്തിൽ പ്രതികരണവുമായി അഫ്ഗാൻ ക്രിക്കറ്റ് താരം
താലിബാൻ അഫ്ഗാൻ പിടിച്ചെടുത്തതിന് പിന്നാലെ നിരവധി പേരാണ് രാജ്യം വിടാൻ തയാറെടുത്തത്. തുടർന്ന് കാബൂൾ വിമാനത്താവളത്തിൽ സംഘർഷങ്ങളുണ്ടായി. എട്ട് പേരാണ് സംഘർഷങ്ങൾക്കിടെ മരിച്ചത്. ഒരാൾ രക്ഷപ്പെടാനായി വിമാനച്ചിറകിൽ കയറി വിമാനത്തിൽ നിന്ന് വീണ് മരിക്കുന്ന ഹൃദയം നുറുങ്ങുന്ന കാഴ്ചയും ലോകം കണ്ടു.
Story Highlight: taliban final warning
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here