വിമാനം തട്ടിക്കൊണ്ടുപ്പോയെന്ന വാർത്ത നിഷേധിച്ച് യുക്രെയ്ൻ

കാബൂളിൽ നിന്ന് യുക്രെയ്ൻ വിമാനം തട്ടിക്കൊണ്ടു പോയെന്ന വാർത്ത തള്ളി വിദേശകാര്യ വക്താവ്. കാബൂളിൽ നിന്ന് വിമാനം റാഞ്ചിയെന്ന വാർത്ത വ്യാജമെന്ന് യുക്രെയ്ൻ.
കാബൂളിൽ നിന്ന് യുക്രെയ്ൻ വിമാനം തട്ടിക്കൊണ്ടുപോയതായി റിപ്പോർട്ട് വന്നിരുന്നു. വിമാനം ഇറാനിലേക്ക് കൊണ്ടുപോയെന്നായിരുന്നു ലഭിച്ച സൂചന. ഒഴിപ്പിക്കൽ നടപടികൾക്ക് വേണ്ടിയാണ് കാബൂളിലേക്ക് യുക്രെയ്ൻ വിമാനമെത്തിയത്. വിമാനം തട്ടിക്കൊണ്ടുപോയതായി യുക്രെയ്ൻ ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നു. ഇതോടെ കാബൂൾ വിമാനത്താവളത്തിൽ നിന്നുള്ള സർവ്വീസുകൾ താത്ക്കാലികമായി നിർത്തിവച്ചു.
Read Also : കാബൂളില്‍ നിന്ന് യുക്രെയ്ന്‍ വിമാനം അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയി; രക്ഷാപ്രവര്‍ത്തനം പ്രതിസന്ധിയില്‍
ഞായറാഴ്ചയാണ് വിമാനം തട്ടിക്കൊണ്ടു പോയതെന്ന് യുക്രെയ്‌നിന്റെ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രാലയം അറിയിച്ചിരിന്നു. യുക്രെയ്‌നിന്റെ വിമാനം കാബൂൾ വിമാനത്താവളത്തിലെത്തിയപ്പോൾ അജ്ഞാതരുടെ ഒരു സംഘം വിമാനം തട്ടിയെടുക്കുകയായിരുന്നു. അതേസമയം ഇറാനിൽ എവിടെയും യുക്രെയ്ന്റ വിമാനമമെത്തിയിട്ടില്ല എന്നാണ് ഇറാന്റെ പ്രതികരണം. റഷ്യൻ മാധ്യമമാണ് ഇതുസംബന്ധിച്ച വാർത്ത് പുറത്തുവിട്ടത്.
ഇന്ത്യയടക്കമുള്ള രാജ്യങ്ങൾ തങ്ങളുടെ പൗരന്മാരെ അഫ്ഗാനിസ്ഥാനിൽ നിന്ന് തിരികെയെത്തിക്കുന്ന നടപടികൾ പുരോഗമിക്കുന്നതിനിടെയാണ് പ്രതിസന്ധി ഉടലെടുത്തത്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള 61 വിമാനങ്ങളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ കാബൂളിലെ ഹാമിദ് കർസായ് രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് ആളുകളെയും വഹിച്ച് പറന്നുയർന്നത്.
Story Highlights : Ukraine denies hijacking
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here