Advertisement

ഇടുക്കി നെടുങ്കണ്ടം അതിർത്തി ഗ്രാമങ്ങളിൽ കാട്ടാന ശല്യം രൂക്ഷം

August 24, 2021
Google News 2 minutes Read
wild elephants idukki nedumkandam

ഇടുക്കി നെടുങ്കണ്ടം അതിർത്തി ഗ്രാമങ്ങളിൽ കാട്ടാന ശല്യം രൂക്ഷം. ശൂലപ്പാറയിൽ കാട്ടാന ആക്രമണത്തിൽ നാല് വീടുകൾ തകർന്നു. ജനവാസ കേന്ദ്രങ്ങളിൽ ഒരാഴ്ചയോളമായി കാട്ടാന തമ്പടിച്ചിരിക്കുകയാണ്. ഏലപ്പാറ മന്നാക്കുടിയിലെ നാല് വീടുകളാണ് കാട്ടാനകൾ തകർത്ത് എറിഞ്ഞത്.ഒ രാഴ്ച്ചയായി ഇവിടെ തമ്പടിച്ചിരിക്കുകയാണ് മൂന്ന് ആനകൾ. നാട്ടുകാരുടെ ഉറക്കവും നഷ്ടപ്പെട്ടു. കഴിഞ്ഞ ദിവസങ്ങളിൽ തേവാരംമെട്ട് മാൻകുത്തിമേട് മേഖലകളിലാണ് ആനകൾ എത്തിയത്. (wild elephants idukki nedumkandam)

രാത്രി വൈകിയും കാട്ടാനകൾ സ്ഥലത്ത് നിലയുറപ്പിച്ചതോടെ നാട്ടുകാർ കല്ലാർ ഫോറസ്റ്റ് സെക്ഷൻ ഓഫിസിൽ വിവരം അറിയിച്ചു. വനം വകുപ്പ് ജീവനക്കാരും നാട്ടുകാരും ചേർന്ന് പാട്ടകൊട്ടിയും പടക്കം പൊട്ടിച്ചും ശബ്ദം ഉണ്ടാക്കി, ആനകളെ വനമേഖലയിലേയ്ക്ക് തിരികെ അയച്ചു. ഷെഡുകൾ നഷ്ടമായവരെ സമീപ വീടുകളിലേയ്ക്ക് മാറ്റി.

Story Highlights : wild elephants in idukki nedumkandam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here