Advertisement

കൊവിഡ് ചികിത്സയിലായിരുന്ന വയോധികയുടെ സ്വർണ്ണമോഷണം; നഴ്‌സ്‌ അറസ്റ്റിൽ

August 25, 2021
Google News 0 minutes Read

കളമശേരി മെഡിക്കൽ കോളജിൽ വയോധികയുടെ ആഭരണം മോഷണം പോയ സംഭവത്തിൽ നഴ്‌സ്‌ അറസ്റ്റിൽ. അറസ്റ്റിലായത് എൻ എസ് സുലു. 12 ഗ്രാമിന്റെ വള മോഷണം പോയ കേസിലാണ് അറസ്റ്റ്. എറണാകുളം മെഡിക്കൽ കോളജിൽ കൊവിഡ് ചികിത്സയിലായിരുന്ന വയോധികയുടെ സ്വർണ്ണാഭരണമാണ് മോഷണം പോയത്.

പ്രതി രണ്ട് ദിവസം മുൻപ് മോഷ്ടിച്ച സ്വർണ്ണം കങ്കരപ്പടിയിലെ ജ്വല്ലറിയിൽ വിറ്റിരുന്നു. ജ്വല്ലറിയിൽ നിന്നും സ്വർണ്ണം പൊലീസ് കണ്ടെടുത്തു. പ്രതിയെ ആലുവ കോടതിയിൽ ഹാജരാക്കി.

Story Highlights :

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here