Advertisement

രാജ്യം ഇപ്പോൾ സുരക്ഷിതമാണെന്ന് താരങ്ങളെ അറിയിച്ചിട്ടുണ്ട്; അഫ്ഗാൻ ക്രിക്കറ്റ് ബോർഡ് ചെയർമാൻ

August 25, 2021
Google News 2 minutes Read
Situation Secured Afghan Cricket

രാജ്യത്തെ നിലവിലെ രാഷ്ട്രീയ സ്ഥിതികളെപ്പറ്റി താരങ്ങളോട് സംസാരിച്ചിട്ടുണ്ടെന്ന് അഫ്ഗാൻ ക്രിക്കറ്റ് ബോർഡ് ആക്ടിംഗ് ചെയർമാൻ അസീസുല്ല ഫസ്ലി. രാജ്യം ഇപ്പോൾ സുരക്ഷിതമാണെന്ന് താരങ്ങളെ അറിയിച്ചു. ഇപ്പോൾ അവർ മെച്ചപ്പെട്ട മാനസിക സ്ഥിതിയിലാണ്. ടി-20 ലോകകപ്പിലേക്കുള്ള തയ്യാറെടുപ്പിനായി ഒരു വിദേശ രാജ്യത്ത് ക്യാമ്പ് സംഘടിപ്പിക്കുമെന്നും അസീസുല്ല പറഞ്ഞു. (Situation Secured Afghan Cricket)

ഭരണം പിടിച്ചടക്കിയതിനു ശേഷം ക്രിക്കറ്റ് ബോർഡിനെ നയിക്കാൻ പറ്റിയ ആളുകൾ വേണമെന്ന് അവർ തീരുമാനിക്കുകയും തുടർന്ന് തന്നെ ചുമതല ഏൽപിക്കുകയും ചെയ്യുകയായിരുന്നു എന്നും ഫസ്ലി കൂട്ടിച്ചേർത്തു. കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി താൻ അഫ്ഗാൻ ക്രിക്കറ്റിനൊപ്പം ജോലി ചെയ്യുകയാണ്. ഇത് ജോലിയിലെ ആദ്യ ആഴ്ചയാണ്. ഇതിനകം തന്നെ ഷ്പഗീസ ടൂർണമെൻ്റ് നടത്താനുള്ള തീരുമാനം ആയിക്കഴിഞ്ഞു, മികച്ച പ്രകടനം തുടരാനാവുമെന്നാണ് പ്രതീക്ഷ എന്നും അസീസുല്ല വ്യക്തമാക്കി.

Read Also : അഫ്ഗാനിൽ നിന്നും കഴിഞ്ഞ ദിവസം ഡൽഹിയിൽ എത്തിച്ച 16 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു

അതേസമയം, രാജ്യത്തെ രാഷ്ട്രീയ സാഹചര്യങ്ങൾ പരിഗണിച്ച് പാകിസ്താൻ-അഫ്ഗാനിസ്ഥാൻ പരമ്പര മാറ്റിവച്ചിരുന്നു. അഫ്ഗാൻ താരങ്ങളുടെ മാനസിക സമ്മർദ്ദം, യാത്ര ചെയ്യാനുള്ള അസൗകര്യങ്ങൾ, ടിവി സംപ്രേഷണത്തിലെ അനിശ്ചിതത്വം തുടങ്ങിയവ പരിഗണിച്ചാണ് തീരുമാനം. വിവരം പാകിസ്താൻ ക്രിക്കറ്റ് ബോർഡ് ഔദ്യോഗികമായി അറിയിച്ചു. അടുത്ത മാസമാണ് പരമ്പര തീരുമാനിച്ചിരുന്നത്. ഈ പരമ്പര 2022ൽ നടക്കും.

‘അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ബോർഡിൻ്റെ അഭ്യർത്ഥന മാനിച്ച് അടുത്ത മാസം തീരുമാനിച്ചിരുന്ന ഏകദിന പരമ്പര മാറ്റിവച്ചിരിക്കുന്നു. താരങ്ങളുടെ മാനസികാരോഗ്യം, കാബൂളിൽ നിന്നുള്ള വിമാനങ്ങളുടെ ലഭ്യതക്കുറവ്, ടിവി സംപ്രേഷണത്തിലെ അനിശ്ചിതത്വം, ശ്രീലങ്കയിലെ ഉയരുന്ന കൊവിഡ് ബാധ എന്നിവ പരിഗണിച്ചാണ് തീരുമാനം. പരമ്പര 2022ൽ നടക്കും.’- പിസിബി ട്വീറ്റ് ചെയ്തു.

ശ്രീലങ്കയിൽ നിന്ന് പരമ്പര പാകിസ്താനിലേക്ക് മാറ്റി എന്ന് ഇന്നലെ ചില റിപ്പോർട്ടുകൾ വന്നിരുന്നു. ഇതിനെയും തള്ളിക്കൊണ്ടാണ് പാക് ക്രിക്കറ്റ് ബോർഡിൻ്റെ പ്രസ്താവന.

അഫ്ഗാനിസ്താനിലെ സേനാപിന്മാറ്റം ഈ മാസം 31ന് തന്നെ പൂർത്തിയാക്കുമെന്ന് അമേരിക്ക വ്യക്തമാക്കിയിരുന്നു. പിന്മാറ്റം വേഗത്തിലാക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് പ്രസിഡന്റ് ജോ ബൈഡൻ ഉദ്യോഗസ്ഥർക്ക് നിർേദശം നൽകി. അമേരിക്കയുടെ മുഴുവൻ സൈനികരും ഈ മാസം 31 ന് ഒഴിഞ്ഞു പോകണമെന്ന താലിബാന്റെ അന്ത്യശാസനത്തെ തുടർന്നാണ് നടപടി.

Story Highlights : Current Situation Country Secured Afghan Cricket

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here