Advertisement

ഡല്‍ഹി സര്‍വകലാശാല സിലബസ് മാറ്റത്തില്‍ വിവാദം; ദളിത് എഴുത്തുകാരുടെ കൃതികള്‍ ഒഴിവാക്കി

August 25, 2021
1 minute Read
delhi university syllabus change contraversy

ഡല്‍ഹി സര്‍വകലാശാല സിലബസില്‍ നിന്നും മഹാശ്വേതാ ദേവിയുടെയും രണ്ട് ദളിത് എഴുത്തുകാരുടെയും കൃതികള്‍ ഒഴിവാക്കി. മഹാശ്വേതാ ദേവിയുടെ ദ്രൗപതി എന്ന കഥയാണ് സിലബസില്‍ നിന്നൊഴിവാക്കിയത്. 1999 മുതല്‍ സിലബസിന്റെ ഭാഗമായിരുന്ന ചെറുകഥയാണ് ദ്രൗപതി.

ദളിത് എഴുത്തുകാരായ ഭാമയുടെയും സുകൃതാരണിയുടെയും മഹാശ്വേതാ ദേവിയുടെയും കൃതികളാണ് സര്‍വകലാശാല ഇംഗ്ലീഷ് അഞ്ചാം സെമസ്റ്ററില്‍ നിന്നും എടുത്തുകളഞ്ഞത്. നടപടിക്കെതിരെ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. സിലബസ് മേല്‍നോട്ട സമിതിയുടേതാണ് വിവാദത്തിനടിസ്ഥാനമായ നടപടി.

നടപടിക്കെതിരെ ഇന്ന് നടന്ന അക്കാദമിക് കൗണ്‍സില്‍ യോഗത്തില്‍ പതിനഞ്ച് അക്കാദമിക് കൗണ്‍സില്‍ അംഗങ്ങള്‍ വിയോജനക്കുറിപ്പ് നല്‍കി. സിലബസില്‍ പരമാവധി നശീകരണം നടന്നിട്ടുണ്ടെന്നും പാഠ്യവിഷയങ്ങളില്‍ സവര്‍ണവത്ക്കരണം നടപ്പാക്കുകയാണെന്നും ആരോപണമുയര്‍ന്നു.

Read Also : വീണ്ടും പൊലീസിന്റെ കണ്ണില്ലാത്ത ക്രൂരത; കരമനയില്‍ വഴിയോരക്കച്ചവടക്കാരിയുടെ മീന്‍ വലിച്ചെറിഞ്ഞു

ഒഴിവാക്കിയ കൃതികള്‍ക്ക് പകരം മറ്റ് സവര്‍ണ എഴുത്തുകാരുടെ കൃതികള്‍ ഉള്‍പ്പെടുത്തിയെന്നും നടപടി പുനപരിശോധിക്കണമെന്നും അക്കാദമിക് കൗണ്‍സില്‍ അംഗങ്ങള്‍ പ്രതികരിച്ചു.

Story Highlight: delhi university syllabus

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top