കാക്കനാട്ടെ ലഹരിമരുന്ന് പ്രതികളിൽ നിന്ന് പിടികൂടിയ മാൻ കൊമ്പ് വനം വകുപ്പ് കസ്റ്റഡിയിൽ

കാക്കനാട്ടെ ലഹരിമരുന്ന് പ്രതികളിൽ നിന്ന് പിടികൂടിയ മാൻകൊമ്പ് വനം വകുപ്പ് കസ്റ്റഡിയിൽ. കൊച്ചിയിലെ എക്‌സൈസ് ഓഫീസിൽ നിന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ മാൻ കൊമ്പ് കസ്റ്റഡിയിലെടുത്തത്. 39 സെ മി നീളമുള്ള മാൻ കൊമ്പിന്റെ വിവരം മഹസറിൽ രേഖപ്പെടുത്തിയിരുന്നില്ല.
Read Also: നിയമവ്യവസ്ഥിതിയെ ചോദ്യം ചെയ്തു; കെ.ബി.ഗണേഷ് കുമാർ കലാപത്തിന് ആഹ്വാനം ചെയ്‌തെന്ന് ഐഎംഎ
കേസ് അട്ടിമറിയിയുമായി ബന്ധപ്പെട്ട് പ്രാഥമിക അന്വേഷണം പൂർത്തിയായി.അട്ടിമറിയിൽ ഉദ്യോഗസ്ഥ വീഴ്ച്ചയാണ് പരിശോധിക്കുന്നതെന്ന് എക്‌സൈസ് അഡിഷണൽ കമ്മീഷണർ അബ്ദുൾ റഷീദ് അറിയിച്ചു.കേസുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥരിൽ നിന്നും വിവരം ശേഖരിച്ചു. റിപ്പോർട്ട് ഉടൻ കൈമാറും.
Read Also: നിയമവ്യവസ്ഥിതിയെ ചോദ്യം ചെയ്തു; കെ.ബി.ഗണേഷ് കുമാർ കലാപത്തിന് ആഹ്വാനം ചെയ്‌തെന്ന് ഐഎംഎ
അതേസമയം കേസിൽ റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശം നൽകി എക്‌സൈസ് മന്ത്രി എം.വി. ഗോവിന്ദൻ. റിപ്പോർട്ട് വന്ന ശേഷം നടപടി സ്വീകരിക്കുമെന്നും മന്ത്രി എം.വി. ഗോവിന്ദൻ അറിയിച്ചു. പ്രതികൾക്കെതിരെ കർശന നടപടി സ്വീകരിക്കാൻ എക്‌സൈസ് കമ്മീഷണർക്ക് മന്ത്രി നിർദേശം നൽകി.
Story Highlights: Fact check: Video Claims Electronic Voting Machines Have Been Banned