21
Sep 2021
Tuesday

ലീഡ്സില്‍ ബാറ്റിംഗ് തകർച്ച ; ഇന്ത്യ 78 റണ്‍സിന് ഓള്‍ഔട്ട്

ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ബാറ്റിങ് തകര്‍ച്ച. 56 റണ്‍സെടുക്കുന്നതിനിടെ ഇന്ത്യയുടെ നാലു വിക്കറ്റുകള്‍ നിലംപൊത്തി. വെറും 78 റണ്‍സിന് ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് അവസാനിച്ചപ്പോള്‍ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‍ലിയുടെ തീരുമാനം പിഴയ്ക്കുന്ന കാഴ്ചയാണ് കണ്ടത്. 19 റണ്‍സ് നേടിയ രോഹിത് ശര്‍മ്മയാണ് ടീമിന്റെ ടോപ് സ്കോറര്‍.

Read Also :

അജിങ്ക്യ രഹാനെ 18 റണ്‍സ് നേടി. 40.4 ഓവറില്‍ ഇന്ത്യൻ ഇന്നിംഗ്സ് അവസാനിച്ചു. മൂന്ന് വീതം വിക്കറ്റുമായി ജെയിംസ് ആന്‍ഡേഴ്സണും ക്രെയിഗ് ഓവര്‍ട്ടണും തിളങ്ങിയപ്പോള്‍ ഒല്ലി റോബിന്‍സണും സാം കറനും രണ്ട് വീതം വിക്കറ്റ് നേടി.

Story Highlights :

കൊവിഡ് പോരാട്ടത്തില്‍ അണിചേരുകയാണ് ഫ്‌ളവേഴ്‌സും ട്വന്റിഫോര്‍ ന്യൂസും
COVID WAR 24X7 എന്ന ക്യാമ്പെയിനിലൂടെ. ഇത് ഒരു യുദ്ധമാണ്. വിജയം മാത്രം ലക്ഷ്യംവെച്ചുകൊണ്ട് നമ്മള്‍ ഒരുമിച്ചു നയിക്കുന്ന യുദ്ധം.

Doctor In | Covid Warriors | Stay Home Creative Challenge | Perfect Ok Photography Award | Inspire The Idea Bank

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top