കരുവന്നൂർ സഹകരണ ബാങ്ക് വായ്പ തട്ടിപ്പ്; അഞ്ചാം പ്രതി ബിജോയ് പിടിയിൽ

കരുവന്നൂർ സഹകരണ ബാങ്ക് വായ്പ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ഒളിവിലായിരുന്ന അഞ്ചാം പ്രതി ബിജോയ് പിടിയിൽ. ഗുരുവായൂർ ബസ് സ്റ്റാൻഡ് പരിസരത്ത് നിന്നാണ് അന്വേഷണ സംഘം ബിജോയിയെ പിടികൂടിയത്. മറ്റ് പ്രതികളായ റെജി എം അനിൽ ഇടനിലക്കാരനായ കിരൺ എന്നിവർ ഇപ്പോഴും ഒളിവിൽ തന്നെയാണ്.
അതേസമയം, കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് അന്വേഷണം കേന്ദ്ര ഏജൻസിക്ക് കൈമാറണമെന്ന ഹർജിയിൽ വിശദമായ സത്യവാങ്മൂലം സമർപ്പിക്കാൻ സംസ്ഥാന സർക്കാർ സമയം തേടി. തട്ടിപ്പ് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നതിൽ തടസ്സങ്ങളില്ലെന്ന് സർക്കാർ അറിയിച്ചു.
Read Also : കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് ; സത്യവാങ് മൂലം സമർപ്പിക്കാൻ സാവകാശം തേടി സർക്കാർ
കേസുമായി ബന്ധപ്പെട്ട് നിലവിൽ ഇ.ഡിയുടെ അന്വേഷണവും നടക്കുന്നുണ്ട്. കേസന്വേഷണം സംബന്ധിച്ച വിശദാംശങ്ങളടങ്ങിയ എതിർ സത്യവാങ് മൂലം സമർപ്പിക്കാമെന്നും സർക്കാർ കോടതിയെ അറിയിച്ചു. ഹർജി ഹൈക്കോടതി അടുത്തയാഴ്ച പരിഗണിക്കാനായി മാറ്റി. സി.ബി.ഐയ്ക്കും ഇ.ഡിയ്ക്കും നോട്ടീസ് അയയ്ക്കാനും കോടതി നിർദേശം നൽകി.
Read Also : കരുവന്നൂര്‍ സഹകരണ ബാങ്ക് വായ്പാതട്ടിപ്പ്; പ്രതികളെ തെളിവെടുപ്പിനെത്തിച്ചു
Story Highlights : karuvannur bank fraud bijoy arrested
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here