തൃക്കാക്കര ഓണസമ്മാന വിവാദം; ചെയർ പേഴ്സണെ കുടുക്കാനുള്ള ശ്രമമെന്ന് പാർട്ടി അന്വേഷണ കമ്മീഷൻ

തൃക്കാക്കര നഗരസഭാ ചെയർ പേഴ്സണന് അനുകൂലമായി പാർട്ടി അന്വേഷണ കമ്മീഷന്റെ റിപ്പോർട്ട്. ചെയർപേഴ്സൺ അജിത തങ്കപ്പൻ പണം വിതരണം ചെയ്തിട്ടില്ലെന്ന് പാർട്ടി അന്വേഷണ കമ്മീഷൻ. ചെയർ പേഴ്സണെ കുടുക്കാനുള്ള നീക്കമാണ് നടന്നതെന്ന് പ്രാഥമിക കണ്ടെത്തൽ. തൃക്കാക്കരയിൽ നടന്നത് പാർട്ടിയിലെ ഗ്രൂപ്പ്കളിയുടെ ഭാഗമെന്ന് റിപ്പോർട്ട്. സി.പി.ഐ.എം.മായി ചേർന്ന് പാർട്ടിയിലെ ചിലർ ഭരണം അട്ടിമറിക്കാൻ ശ്രമിച്ചെന്നും വിലയിരുത്തൽ. കമ്മീഷന്റെ തെളിവെടുപ്പ് അവസാനഘട്ടത്തിലാണ്. അന്വേഷണ റിപ്പോർട്ട് ഉടൻ ഡി.സി.സി. പ്രസിഡന്റിന് കൈമാറുമെന്നും സൂചന.
Read Also : തൃക്കാക്കര ഓണസമ്മാന വിവാദം; പണം നൽകിയിട്ടില്ലെന്ന് ആവർത്തിച്ച് ചെയർപേഴ്സൺ
ഇന്നലെയായിരുന്നു കോൺഗ്രസ് പാർട്ടിയുടെ നേതൃത്വത്തിൽ തെളിവെടുപ്പ് നടന്നത്. തൃക്കാക്കര നഗരസഭാ ചെയർപേഴ്സൺ അജിത തങ്കപ്പൻ ഡി.സി.സി. ഓഫീസിലെത്തി മൊഴി നൽകിയിരുന്നു. പരാതിക്കാരുടെ മൊഴിയും അന്വേഷണ കമ്മീഷൻ രേഖപ്പെടുത്തിയിട്ടുണ്ട്. ഡി.സി.സി. വൈസ് പ്രസിഡന്റ് മുഹമ്മദ് ഷിയാസിന്റെ നേതൃത്വത്തിലുള്ള സംഘമായിരുന്നു മൊഴിയെടുപ്പും അന്വേഷണവും നടത്തിയത്. ചെയർപേഴ്സൺ അജിത തങ്കപ്പന്റെ നിരപരാധിത്വം ബോധ്യപ്പെട്ടതോടെ അവരെ പൂർണമായി പിന്തുണയ്ക്കാനാണ് കോൺഗ്രസ് നേതൃത്വത്തിന്റെ തീരുമാനം.
തൃക്കാക്കര നഗരസഭാ ചെയർ പേഴ്സണന് താൽക്കാലിക ആശ്വാസമായാണ് പാർട്ടിയുടെ അന്വേഷണ റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നത്. എന്നാൽ വിജിലൻസിന്റെ അന്വേഷണത്തിൽ നിന്ന് രക്ഷപെടാൻ ചെയർപേഴ്സണന് സാധിച്ചിട്ടില്ല. വിജിലൻസിന്റെ പ്രാഥമിക അന്വേഷണം നടന്ന കൊണ്ടിരിക്കുകയാണ്.
Story Highlights : Party Commission’s inquiry report
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here