Advertisement

തൃക്കാക്കര ഓണസമ്മാന വിവാദം; പണം നൽകിയിട്ടില്ലെന്ന് ആവർത്തിച്ച് ചെയർപേഴ്സൺ

August 24, 2021
Google News 1 minute Read

കൗൺസിലർമാർക്ക് ഓണക്കോടിയ്ക്ക് ഒപ്പം പതിനായിരം രൂപ നൽകിയെന്ന ആരോപണം വീണ്ടും നിഷേധിച്ച് തൃക്കാക്കര നഗരസഭ ചെയർപേഴ്സൺ . എറണാകുളം ഡിസി സി ഓഫിസിലെത്തി അജിത തങ്കപ്പൻ മൊഴിനൽകി.

കൗൺസിലർമാർ തന്നെ ചതിയിൽപ്പെടുത്തിയതാണെന്നും ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നും അജിത തങ്കപ്പൻ നേരത്തെ വ്യക്തമാക്കിയിരുന്നു.

ഇതിനിടയിലാണ് കോണ്‍ഗ്രസിന്റെ അന്വേഷണവും തുടങ്ങിയത് .ഡിസിസി വൈസ് പ്രസിഡന്റ് മുഹമ്മദ് ഷിയാസിന്റെ നേതൃത്വത്തിലാണ് വിശദാംശങ്ങള്‍ തേടിയത്. ഇതിന്റെ ഭാഗമായിയാണ് നഗരസഭാ അധ്യക്ഷ അജിത തങ്കപ്പന്റെ മൊഴി രേഖപ്പെടുത്തിയത്. പരാതിക്കാരായ കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരുടെ മൊഴിയും രേഖപ്പെടുത്തും. വീഴ്ച കണ്ടെത്തിയാല്‍ വൈകാതെ നടപടിയുണ്ടാകും. സംഭവത്തില്‍ വിജിലന്‍സിന്റെ പ്രാഥമിക അന്വേഷണം കഴിഞ്ഞ ദിവസമാണ് തുടങ്ങിയത്. ചെയര്‍പേഴ്‌സന്റെ ഭാഗത്തുനിന്നുള്ള വീഴ്ച തെളിഞ്ഞാല്‍ നടപടിയുണ്ടാകുമെന്ന് പ്രതിപക്ഷ നേതാവും വ്യക്തമാക്കിയിരുന്നു.

ഓരോ അംഗങ്ങൾക്കും ഓണക്കോടിയോടൊപ്പം കവറിൽ 10,000 രൂപയും നൽകിയെന്നാണ് ആരോപണം ഉയർന്നത്. നഗരസഭ ചെയർപേഴ്സൻ അജിത തങ്കപ്പൻ അംഗങ്ങളെ ഓരോരുത്തരെയായി ക്യാബിനിൽ വിളിച്ച് വരുത്തിയാണ് സ്വകാര്യമായി കവർ സമ്മാനിച്ചതെന്നായിരുന്നു ആരോപണം.

Read Also : തൃക്കാക്കര ഓണസമ്മാന വിവാദം ; പണം നൽകിയെന്ന് തെളിഞ്ഞാൽ പിന്തുണയ്ക്കില്ല :പി ടി തോമസ്

അതേസസമയം തൃക്കാക്കരയിലെ ഓണസമ്മാന വിവാദത്തില്‍ നഗരസഭയിലെ സിസിടിവി ദൃശ്യങ്ങള്‍ കസ്റ്റഡിയിലെടുക്കണമെന്ന് കൗണ്‍സിലര്‍മാര്‍ ആവശ്യപ്പെട്ടിരുന്നു. പണം നല്‍കിയ വിവരങ്ങള്‍ സിസിടിവിയിലുള്ളതിനാല്‍ നശിപ്പിക്കാന്‍ സാധ്യതയുണ്ടെന്നും സുരക്ഷ വേണമെന്നും കൗണ്‍സിലര്‍മാര്‍ ആവശ്യപ്പെട്ടു.

Story Highlights : Thrikkakkara chairperson money issue

Read Also : തൃക്കാക്കരയിലെ ഓണസമ്മാന വിവാദം ; വിജിലൻസ് അന്വേഷണം തുടങ്ങി

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here