തൃക്കാക്കരയിലെ ഓണസമ്മാന വിവാദം ; വിജിലൻസ് അന്വേഷണം തുടങ്ങി

തൃക്കാക്കര നഗരസഭയിൽ ചെയർപേഴ്സൺ കൗൺസിലർമാർക്ക് ഓണക്കോടിയ്ക്ക് ഒപ്പം പതിനായിരം രൂപ നൽകിയ സംഭവത്തിൽ വിജിലൻസ് പ്രാഥമിക പരിശോധന തുടങ്ങി. പ്രതിപക്ഷത്തിന്റെ പരാതിയിൽ വിജിലൻസിന്റെ കൊച്ചി യൂണിറ്റാണ് അന്വേഷണം തുടങ്ങിയത്.
ഇതിനിടെ തൃക്കാക്കര നഗരസഭയിലെ ഓണ സമ്മാന വിവാദം അന്വേഷിക്കാൻ ഡിസിസിയോട് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ റിപ്പോർട്ട് തേടി. കുറ്റം ചെയ്‌തെന്ന് കണ്ടാൽ നടപടിയുണ്ടാകും.ഡിസിസി യോട് റിപ്പോർട്ട് ആവശ്യപെട്ടിട്ടുണ്ടെന്നും വി ഡി സതീശൻ വ്യക്തമാക്കിയിരുന്നു.
അതേസമയം ചെയർപേഴ്സൺ കൗൺസിലർമാർക്ക് ഓണക്കോടിയ്ക്ക് ഒപ്പം പതിനായിരം രൂപയും നൽകിയെന്ന് കോൺഗ്രസ് കൗൺസിലിറും സ്ഥിരീകരിച്ചിരുന്നു. ചെയർപേഴ്സൺ അജിത തങ്കച്ചൻ പണം നൽകിയെന്നും പണത്തിന്റെ ഉറവിടം അറിയില്ലെന്നും കോൺഗ്രസ് കൗൺസിലർ വി ഡി സുരേഷ് പറഞ്ഞിരുന്നു. വിഷയത്തിൽ കോൺഗ്രസ് നേതൃത്വത്തിന് പരാതി നൽകിയിട്ടുണ്ടെന്നും സുരേഷ് വ്യക്തമാക്കിയിരുന്നു.
Read Also : തൃക്കാക്കര നഗരസഭാധ്യക്ഷയുടെ ഓണ സമ്മാനം; പണം കിട്ടിയെന്ന് സ്ഥിരീകരിച്ച് കോൺഗ്രസ് കൗൺസിലറും
എന്നാൽ ഓണക്കോടിക്കൊപ്പം പണം നൽകിയിട്ടില്ലെന്നും കൗൺസിലർമാർ തന്നെ ചതിയിൽപ്പെടുത്തിയതാണെന്നുമാണ് ചെയർപേഴ്സൺ അജിത തങ്കപ്പൻ്റെ വാദം. പ്രതിപക്ഷ കൗൺസിലർമാർ പരാതി കവറിലാക്കി തന്ന് അത് പണമാണെന്ന് പ്രചരിപ്പിച്ചതാണ്. ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നും അജിത തങ്കപ്പൻ പ്രതികരിച്ചിരുന്നു.
Read Also : കൗൺസിലർമാർ തന്നെ ചതിയിൽപ്പെടുത്തിയതാണ്; ആരോപണങ്ങൾ നിഷേധിച്ച് തൃക്കാക്കര നഗരസഭ ചെയർപേഴ്സൺ അജിത തങ്കപ്പൻ
Story Highlight: Thrikkakkara chairperson money issue