Advertisement

തൃക്കാക്കര നഗരസഭാധ്യക്ഷയുടെ ഓണ സമ്മാനം; പണം കിട്ടിയെന്ന് സ്ഥിരീകരിച്ച് കോൺഗ്രസ് കൗൺസിലറും

August 19, 2021
Google News 2 minutes Read

തൃക്കാക്കര നഗരസഭയിൽ ചെയർപേഴ്സൺ കൗൺസിലർമാർക്ക് ഓണക്കോടിയ്ക്ക് ഒപ്പം പതിനായിരം രൂപയും നൽകിയെന്ന് സ്ഥിരീകരിച്ച് കോൺഗ്രസ് കൗൺസിലിറും. ചെയർപേഴ്സൺ അജിത തങ്കച്ചൻ പണം നൽകിയെന്നും പണത്തിന്റെ ഉറവിടം അറിയില്ലെന്നും കോൺഗ്രസ് കൗൺസിലർ വി ഡി സുരേഷ് പറഞ്ഞു. വിഷയത്തിൽ കോൺഗ്രസ് നേതൃത്വത്തിന് പരാതി നൽകിയിട്ടുണ്ടെന്നും സുരേഷ് വ്യക്തമാക്കി.

എന്നാൽ ഓണക്കോടിക്കൊപ്പം പണം നൽകിയിട്ടില്ലെന്നും കൗൺസിലർമാർ തന്നെ ചതിയിൽപ്പെടുത്തിയതാണെന്നാണ് ചെയർപേഴ്സൺ അജിത തങ്കപ്പൻ്റെ വാദം. പ്രതിപക്ഷ കൗൺസിലർമാർ പരാതി കവറിലാക്കി തന്ന് അത് പണമാണെന്ന് പ്രചരിപ്പിച്ചതാണ്. ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നും അജിത തങ്കപ്പൻ പ്രതികരിച്ചിരുന്നു.

ഓരോ അംഗങ്ങൾക്കും ഓണക്കോടിയോടൊപ്പം കവറിൽ 10,000 രൂപയും നൽകിയെന്നാണ് ആരോപണം ഉയർന്നത്. നഗരസഭ ചെയർപേഴ്സൻ അജിത തങ്കപ്പൻ അംഗങ്ങളെ ഓരോരുത്തരെയായി ക്യാബിനിൽ വിളിച്ച് വരുത്തിയാണ് സ്വകാര്യമായി കവർ സമ്മാനിച്ചതെന്നായിരുന്നു ആരോപണം. കൗൺസിലർമാർക്ക് ഇങ്ങനെ പണം നൽകാൻ നഗരസഭയ്ക്ക് ഫണ്ടൊന്നും ഇല്ലെന്നിരിക്കെ ചെയർപേഴ്സൻ എങ്ങനെ പണം നൽകിയെന്നാണ് അംഗങ്ങളിൽ ചിലരുടെ സംശയം.

Read Also : കൗൺസിലർമാർ തന്നെ ചതിയിൽപ്പെടുത്തിയതാണ്; ആരോപണങ്ങൾ നിഷേധിച്ച് തൃക്കാക്കര നഗരസഭ ചെയർപേഴ്സൺ അജിത തങ്കപ്പൻ

43 അംഗ കൗൺസിലിൽ നാല് സ്വതന്ത്രരുടെ പിന്തുണയോടെയാണ് യുഡിഎഫ് ചെയർപേഴ്സൻ ആയ അജിത തങ്കപ്പൻ ഭരണം നടത്തുന്നത്. ചെയർപേഴ്സൻ നൽകിയ പണം അഴിമതിയിലൂടെ ലഭിച്ച കമ്മിഷൻ പണമാണെന്ന് സംശയിക്കുന്നതായും അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് അംഗങ്ങൾ വിജിലൻസ് ഡയറക്ടർക്ക് പരാതി നൽകിയിരിക്കുകയാണ്.

Read Also : ഓണസമ്മാനം വിവാദത്തിൽ ; കൗൺസിലർമാർക്ക് ഓണക്കോടിക്കൊപ്പം പതിനായിരം രൂപയും നൽകി തൃക്കാക്കര നഗരസഭ ചെയർപേഴ്സൺ

Story Highlight: thrikkakkara chairperson money issue: Congress counselor confirmed

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here