Advertisement

തൃക്കാക്കര ഓണസമ്മാന വിവാദം ; പണം നൽകിയെന്ന് തെളിഞ്ഞാൽ പിന്തുണയ്ക്കില്ല :പി ടി തോമസ്

August 23, 2021
Google News 2 minutes Read

തൃക്കാക്കര നഗരസഭയിൽ ചെയർപേഴ്സൺ കൗൺസിലർമാർക്ക് ഓണക്കോടിയ്ക്ക് ഒപ്പം പതിനായിരം രൂപ നൽകിയ സംഭവത്തിൽ പ്രതികരണവുമായി പി ടി തോമസ് എംഎൽഎ. പ്രശ്ന പരിഹാരത്തിനോ ഒത്തു തീർപ്പുണ്ടാക്കാനോ താൻ ഇടപെട്ടിട്ടില്ല.

ക്രിമിനൽ സ്വഭാവമുള്ള കേസ് നിയമപരമായി രീതിയിൽ മുന്നോട്ട് പോകും .ചെയർപേഴ്സൺ പണം നൽകിയെന്ന് തെളിഞ്ഞാൽ പിന്തുണയ്ക്കില്ലെന്നും പി ടി തോമസ് എംഎൽഎ പ്രതികരിച്ചു.

അതേസമയം സംഭവത്തിൽ വിജിലൻസ് പ്രാഥമിക പരിശോധന തുടങ്ങി. പ്രതിപക്ഷത്തിന്റെ പരാതിയിൽ വിജിലൻസിന്റെ കൊച്ചി യൂണിറ്റാണ് അന്വേഷണം തുടങ്ങിയത്.

Read Also : തൃക്കാക്കരയിലെ ഓണസമ്മാന വിവാദം ; വിജിലൻസ് അന്വേഷണം തുടങ്ങി

ഇതിനിടെ തൃക്കാക്കര നഗരസഭയിലെ ഓണ സമ്മാന വിവാദം അന്വേഷിക്കാൻ ഡിസിസിയോട് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ റിപ്പോർട്ട് തേടി. കുറ്റം ചെയ്‌തെന്ന് കണ്ടാൽ നടപടിയുണ്ടാകും.ഡിസിസി യോട് റിപ്പോർട്ട് ആവശ്യപെട്ടിട്ടുണ്ടെന്നും വി ഡി സതീശൻ വ്യക്തമാക്കിയിരുന്നു.

Read Also : വൻതുക ലോൺ നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങളുടെ തട്ടിപ്പ് : താനൂരിൽ നാല് പേർ അറസ്റ്റിൽ

Story Highlight: P T Thomas MLA on thrikkakara municipal corporation president controversy

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here