104 ഗ്രാം എംഡിഎംഎ വീട്ടില്‍ സൂക്ഷിച്ചു; കൊച്ചിയില്‍ യുവാവ് പിടിയില്‍

കൊച്ചി കങ്ങരപ്പടിയില്‍ 104 ഗ്രാം എംഡിഎംഎ വീട്ടില്‍ സൂക്ഷിച്ച യുവാവ് പിടിയില്‍. കങ്ങരപ്പടി സ്വദേശി മുഹമ്മദ് ഷമീം ആണ് പിടിയിലായത്.ഷമീം കഴിഞ്ഞ ദിവസമാണ് ബാംഗ്ലൂരില്‍ നിന്ന് എത്തിയത്. യുവാവ് ബാംഗ്ലൂരില്‍ നിന്ന് മാരക മയക്കുമരുന്ന് കൊച്ചിയില്‍ എത്തിക്കുന്നു എന്ന് പൊലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് ഇയാളുടെ വീട്ടില്‍ എത്തി പൊലീസ് പരിശോധന നടത്തുകയായിരുന്നു. (104 grams of MDMA stored at home, Young man arrested in Kochi)
തൃക്കാക്കര പൊലീസിന്റെ നേതൃത്വത്തിലാണ് ഷമീമിന്റെ വീട്ടില്‍ വിശദമായ പരിശോധന നടന്നത്. പലര്‍ക്കായി വില്‍പ്പന നടത്തുന്നതിനാണ് യുവാവ് എംഡിഎംഎ വീട്ടില്‍ സൂക്ഷിച്ചതെന്ന് പൊലീസ് കണ്ടെത്തി. ഇയാളുടെ ഫോണ്‍ കേന്ദ്രീകരിച്ച് പൊലീസ് പരിശോധന നടത്തിവരികയാണ്. മയക്കുമരുന്ന് എവിടെനിന്നാണ് എത്തിയതെന്ന് ഉള്‍പ്പെടെ പൊലീസ് അന്വേഷിച്ച് വരികയാണ്.
Story Highlights: 104 grams of MDMA stored at home, Young man arrested in Kochi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here