Advertisement

ജീവകം എ യും ഡി യും ചേർത്ത് സമ്പുഷ്ടമാക്കിയ പിഡിഡിപി പീപ്പിൾസ് മിൽക്ക് വിപണിയിൽ

August 25, 2021
Google News 1 minute Read
MILK

ക്ഷീര കർഷകരുടെ ആശ്രയവും ഉപഭോക്താക്കളുടെ പ്രതീക്ഷയുമായ പിഡിഡിപി നിലവിൽ വിതരണം ചെയ്തുവരുന്ന ടോൺസ് മിൽക്ക്, ടീ സ്‌പെഷ്യൽ മിൽക്ക്, പ്രീമിയം ടോൺസ് മിൽക്ക്, സ്റ്റാൻഡേർഡ് മിൽക്ക് എന്നിവയ്ക്ക് പുറമെ പുതിയതായി ജീവകം എ യും ഡി യും ചേർത്ത് സമ്പുഷ്ടമാക്കിയ പീപ്പിൾസ് മിൽക്ക് ചിങ്ങം ഒന്നിന് കർഷക ദിനത്തിൽ വിപണിയിലിറക്കി. പിഡിഡിപി സെൻട്രൽ സൊസൈറ്റി ആസ്ഥാനത്ത് വെച്ച് നടന്ന ചടങ്ങിൽ ബഹു.അങ്കമാലി എംഎൽഎ ശ്രീ റോജി എം ജോൺ കാലടി മേഖല ഡിസ്ട്രിബൂട്ടർ ശ്രീ.വി സി പൗലോസിന് പാക്കറ്റ് നൽകി വിപണനോദ്ഘാടനം നിർവഹിച്ചു.

വിപണനോദ്ഘാടന ചടങ്ങിൽ ചെയർമാൻ ഫാ. തോമസ് മങ്ങാട്ട് ആമുഖ പ്രഭാഷണം നടത്തി. വൈസ് ചെയർമാൻ ഫാ. അരുൺ വലിയവീട്ടിൽ, സെക്രട്ടറി ശ്രീ ബാബു വെളിയത്ത്, ട്രഷറർ ശ്രീ ജോർജ് മൂന്ന്പീടികയിൽ എന്നിവർ ആശംസകളും നേർന്നു.

അതേസമയം , ഭാരത ജനസംഖ്യയുടെ 50 % പേർക്കും ജീവകം A&D എന്നിവയുടെ അപര്യാപ്തതയുള്ളതായി കേന്ദ്ര ആരോഗ്യമന്ത്രാലയം വിലയിരുത്തുന്നു. ഇത് പരിഹരിക്കുന്നതിന് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യയുടെ മാർഗനിർദേശങ്ങൾ പാലിച്ച് കൊണ്ട് ആരോഗ്യമുള്ള ഒരു തലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് പിഡിഡിപി പീപ്പിൾസ് മിൽക്ക് വിപണിയിലിറക്കിയത്.

ധവള വിപ്ലവത്തിന്റെ പ്രാരംഭത്തിൽ ജനസേവനം ലക്ഷ്യമാക്കി സന്നദ്ധ മേഖലയിൽ പിഡിഡിപി ആരംഭിച്ച പ്രവർത്തനം ഇന്നും തുടർന്ന് വരുന്നു. മധ്യകേരളത്തിൽ പാലുല്പാദന സംഭരണ സംസ്കരണ വിതരണ രംഗത്ത് നിറ സാന്നിധ്യമായ പിഡിഡിപി വൈവിധ്യമാർന്നതും ആരോഗ്യദായകവുയമായ പാലുല്പന്നങ്ങൾ തികച്ചും ന്യായമായ വിലയ്ക്ക് ഉപഭോക്താക്കൾക്ക് ലഭ്യമാക്കുന്നതിന് പ്രതിജ്ഞാബദ്ധമാണ്. പോഷക സമ്പുഷ്ടമായ പിഡിഡിപി പീപ്പിൾസ് മിൽക്ക് 500 എംഎൽ പാക്കറ്റിന് 25 രൂപ നിരക്കിലാണ് വിപണയിൽ ലഭ്യമാക്കുന്നത്.

Story Highlights : PDDP People’s Milk

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here