ദക്ഷിണാഫ്രിക്കയിലെ പിപിഇ കിറ്റ് അഴിമതി പുറത്തുകൊണ്ടുവന്ന ഇന്ത്യൻ വംശജ ബബിത ദേവ്കരൺ വെടിയേറ്റു മരിച്ചു

ബബിത ദേവ്കരൺ വെടിയേറ്റു മരിച്ചു. ദക്ഷിണാഫ്രിക്കയിൽ നടന്ന കോടികളുടെ പിപിഇ കിറ്റ് അഴിമതി പുറത്തുകൊണ്ടുവന്ന ഇന്ത്യൻ വംശജആണ് ബബിത ദേവ്കരൺ. കാറിൽ വീട്ടിലേയ്ക്ക് മടങ്ങുമ്പോഴാണു ബബിതയ്ക്ക് വെടിയേറ്റത്. ആരോഗ്യവകുപ്പിൽ ഉന്നത ഉദ്യോഗസ്ഥയായിരുന്ന ബബിത നൽകിയ റിപ്പോർട്ട് പിപിഇ കിറ്റ് വിതരണക്കരാറുമായി ബന്ധപ്പെട്ട വൻ അഴിമതി പുറത്ത് കൊണ്ട് വന്നിരുന്നു. 2 കോടി ഡോളറിന്റെ അഴിമതി ആണ് ബബിത പുറത്ത് കൊണ്ട് വന്നത്. (Babita Deokaran shot dead)
തിങ്കളാഴ്ച രാവിലെ കുട്ടിയെ സ്കൂളിൽ കൊണ്ടുവിട്ടു കാറിൽ മടങ്ങുമ്പോഴാണ് ബബിതയ്ക്ക് വെടിയേറ്റത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ ഉന്നത തല അന്വേഷണമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അന്വേഷണം പുരോഗമിയ്ക്കുന്നതായി പൊലിസ് അറിയിച്ചു.
Story Highlight: Babita Deokaran shot dead south africa
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here