എറണാകുളം നോർത്തിൽ കെട്ടിടം ചരിഞ്ഞു
എറണാകുളം നോർത്തിൽ കെട്ടിടം ചരിഞ്ഞു. നോർത്ത് റെയിൽവേ സ്റ്റേഷനു സമീപമാണ് സംഭവം. ചരിഞ്ഞത് ഒരു പഴയ കെട്ടിടമാണ്. നേരത്തെ ഹോട്ടലായി പ്രവർത്തിച്ചുവരികയായിരുന്നു. പിന്നീട് കോൺഗ്രസ് പാർട്ടി ആസ്ഥാനമായി. അതിനു ശേഷം ഓഫീസുകളും കടകളുമൊക്കെയാണ് കെട്ടിടത്തിൽ പ്രവർത്തിച്ചുവന്നിരുന്നത്.
കെട്ടിടം ഇപ്പോഴും ചരിഞ്ഞുകൊണ്ടിരിക്കുകയാണ്. അടുത്ത കെട്ടിടങ്ങൾക്കും ഭീഷണിയാകുന്ന നിലയിലാണ് കെട്ടിടം ചരിഞ്ഞുകൊണ്ടിരിക്കുന്നത്. ഈ ഭാഗത്തേക്കുള്ള വൈദ്യുതി പൂർണമായും വിച്ഛേദിക്കുകയും ആളുകളെ ഒഴിപ്പിക്കുകയും ചെയ്തു. കടകളിലെ വിലപിടിച്ച സാധനങ്ങളും എടുത്തുമാറ്റിയിട്ടുണ്ട്. ഫയർ ഫോഴ്സ് സംഘം സ്ഥലത്ത് എത്തിയിട്ടുണ്ട്. റെയിൽവേ സ്റ്റേഷനിലേക്കുള്ള ഒരു റോഡ് അടച്ചിരിക്കുകയാണ്.
Further Updates Soon
Story Highlight: building tilted Ernakulam North
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here