Advertisement

താലിബാൻ ഇന്ത്യയ്ക്ക് നൽകിയ വാഗ്‌ദാനം ലംഘിച്ചുവെന്ന് കേന്ദ്ര സർക്കാർ

August 26, 2021
Google News 0 minutes Read

താലിബാൻ ഇന്ത്യയ്ക്ക് നൽകിയ ഉറപ്പുകളൊന്നും പാലിച്ചില്ലെന്ന് കേന്ദ്ര സർക്കാർ. ദോഹയിലുണ്ടാക്കിയ ധാരണ താലിബാൻ ലംഘിച്ചുവെന്ന് സർവ്വകക്ഷി യോഗത്തിൽ സർക്കാർ അറിയിച്ചു. ഇന്ത്യക്കാരെ സുരക്ഷിതമായി വിമാനത്തവാളത്തിൽ എത്തിക്കാൻ താലിബാൻ അനുവദിച്ചില്ല.

ഇന്ത്യ അഫ്ഗാൻ ജനതയ്ക്കൊപ്പമാണെന്നും വിദേശകാര്യമന്ത്രി വ്യക്തമാക്കി. പത്തു കിലോമീറ്ററിൽ 15 ചെക്ക് പോസ്റ്റുകളാണ് താലിബാൻ ഉണ്ടാക്കിയിട്ടുള്ളത്. അഫ്ഗാനിസ്ഥാനിൽ നിന്നുള്ള രക്ഷാദൗത്യം വിശദീകരിക്കാനാണ് കേന്ദ്രം സർവ്വകക്ഷി യോഗം വിളിച്ചത്.

താലിബാൻ കാബൂൾ പിടിച്ചെടുത്തത് സായുധ മാർഗ്ഗത്തിലൂടെയാണ്, ഇത് ദോഹ ധാരണയ്ക്ക് വിരുദ്ധമാണെന്ന് എസ് ജയശങ്കർ സർവ്വകക്ഷിയോഗത്തിൽ പറഞ്ഞു. ഇന്ന് 20 ഇന്ത്യക്കാരെ താലിബാൻ തടഞ്ഞുവെന്നും വിദേശകാര്യമന്ത്രി പറയുന്നു. ഇവരെ വിമാനത്താവളത്തിലെത്താൻ അനുവദിച്ചില്ല.

Story Highlights :

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here