Advertisement

രാജ്യത്തെ കൊവിഡ് കേസുകളില്‍ 58 ശതമാനം കേസുകളും കേരളത്തിലേതെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി

August 26, 2021
Google News 1 minute Read
health secretary rajesh bhushan

രാജ്യത്ത് പുതുതായി റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് കേസുകളില്‍ 58 ശതമാനവും കേരളത്തില്‍ നിന്നെന്ന് കേന്ദ്ര ആരോഗ്യസെക്രട്ടറി രാജേഷ് ഭൂഷണ്‍. അതേസമയം മറ്റ് സംസ്ഥാനങ്ങളില്‍ കൊവിഡ് കേസുകളില്‍ വലിയ കുറവുണ്ടായെന്നും രാജേഷ് ഭൂഷണ്‍ പറഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനിടെ വിവിധ സംസ്ഥാനങ്ങളിലായി ആകെ റിപ്പോര്‍ട്ട് ചെയ്തത് 46,164 കേസുകളാണ്. ഇതില്‍ 30000ത്തോളം കേസുകളും കേരളത്തിലാണ്. 607 മരണം സ്ഥിരീകരിച്ചതില്‍ കേരളത്തില്‍ നിന്നുള്ളത് 215 മരണങ്ങളാണ്.

കേരളത്തിലെയും മഹാരാഷ്ട്രയിലെയും കൊവിഡ് കേസുകളിലെ വര്‍ധനവ് വിലയിരുത്താന്‍ കേന്ദ്ര ആരോഗ്യ സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഇന്ന് ഓണ്‍ലൈനായി യോഗം ചേരും. രണ്ട് സംസ്ഥാനങ്ങളിലെയും ചീഫ് സെക്രട്ടറിമാരും മുതിര്‍ന്ന ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കും. അഞ്ച് ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് മഹാരാഷ്ട്രയിലെ കേസുകള്‍ ഉയര്‍ന്നത്.

അതിനിടെ കേരളത്തില്‍ വീടുകളില്‍ കൊവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്നുവെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. പറഞ്ഞു. 35 ശമാനത്തോളം ആളുകള്‍ക്ക് രോഗം ബാധിക്കുന്നത് വീടുകളില്‍ നിന്നാണെന്നാണ് ആരോഗ്യ വകുപ്പിന്റെ പഠനം കാണിക്കുന്നത്. വീട്ടില്‍ ഒരാള്‍ക്ക് കൊവിഡ് വന്നാല്‍ ആ വീട്ടിലെ എല്ലാവര്‍ക്കും കൊവിഡ് വരുന്ന അവസ്ഥയാണുള്ളതെന്നും ആരോഗ്യമന്ത്രി പറഞ്ഞു. ഹോം ക്വാറന്റീന്‍ വ്യവസ്ഥകള്‍ കൃത്യമായി പാലിക്കാത്തതിനാലാണ് ഇത് സംഭവിക്കുന്നത് എന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.

Read Also : സംസ്ഥാനത്തെ കൊവിഡ് പരിശോധന ഫലപ്രദമല്ലെന്ന് പ്രതിപക്ഷനേതാവ്


സംസ്ഥാനത്തെ കൊവിഡ് പരിശോധനയില്‍ 75 ശമതാനം ആന്റിജന്‍ പരിശോധനയും ഫലപ്രദമല്ലെന്ന വിമര്‍ശനവുമായി പ്രതിപക്ഷ നേതാവും രംഗത്തെത്തി.

Story Highlight: health secretary rajesh bhushan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here