മലപ്പുറത്ത് എ.പി. അനിൽകുമാർ എംഎൽഎക്കെതിരെ പോസ്റ്റർ പ്രതിഷേധം

മലപ്പുറം വണ്ടൂരിൽ എ.പി. അനിൽകുമാർ എംഎൽഎക്കെതിരെ പോസ്റ്റർ പ്രതിഷേധം. കോൺഗ്രസ് നശിച്ചാലും സ്വന്തം നേട്ടമാണ് അനിൽകുമാറിന് പ്രധാനമെന്ന് വിമർശനം. മലപ്പുറത്തെ മതേതരത്വം തകർക്കാൻ എംഎൽഎ യുടെ നേതൃത്വത്തിൽ ഗൂഢാലോചനയെന്ന് പോസ്റ്ററിൽ. എം എൽ എ ഓഫീസിന് മുന്നിലും വണ്ടൂർ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലുമാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. ഡിസിസി അധ്യക്ഷ തർക്കം നിലനിൽക്കെയാണ് എംഎൽഎക്കെതിരെ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്.
ഇന്നലെ ഡിസിസി പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലി മലപ്പുറം കോൺഗ്രസിൽ തർക്കങ്ങൾ രൂപപ്പെട്ടിരുന്നു. ഡിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് ആര്യാടന്‍ ഷൗക്കത്തിനെ പിന്തുണച്ച് ഐ ഗ്രൂപ്പില്‍ ഒരുവിഭാഗം. വി.എസ്.ജോയിയെ ജില്ലാ പ്രസിഡന്റാക്കണമെന്നാണ് ഐ ഗ്രൂപ്പിലെ മറുപക്ഷത്തിന്റെ ആവശ്യം. ആര്യാടന്‍ ഷൗക്കത്തിനുവേണ്ടി ഡിസിസി ഭാരവാഹികളും ജില്ലയിലെ കെപിസിസി അംഗങ്ങളില്‍ ചിലരും ഹൈക്കമാന്‍ഡിന് കത്തയച്ചതോടെ സ്ഥിതി വീണ്ടും സങ്കീര്‍ണമായി.
അതേസമയം ഇന്ന് കോഴിക്കോട് ഡി.സി.സി. ഓഫീസിന് മുന്നിലും പോസ്റ്റർ പ്രതിഷേധം. എം.കെ. രാഘവൻ എം.പി.ക്കും ഡി.സി.സി. പ്രസിഡന്റ് പട്ടികയിലുള്ള കെ. പ്രവീൺ കുമാറിനും എതിരെയാണ് പോസ്റ്റർ. എം.കെ. രാഘവന്റെ നീരാളിപ്പിടുത്തത്തിൽ നിന്ന് കോഴിക്കോട്ടെ കോൺഗ്രസ് പ്രസ്ഥാനത്തെ രക്ഷിക്കണമെന്ന് ചൂണ്ടിക്കാട്ടിയാണ് പോസ്റ്റർ.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here