മൈസൂരു കൂട്ടബലാത്സംഗം ; ഒറ്റപ്പെട്ട പ്രദേശത്ത് പെൺകുട്ടിയും സുഹൃത്തും പോയത് എന്തിന്? വിവാദ പരാമർശവുമായി കർണാടക ആഭ്യന്തര മന്ത്രി

മൈസൂരു കൂട്ടബലാത്സംഗക്കേസിൽ വിവാദ പരാമർശവുമായി കർണാടക ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര. പെൺകുട്ടിയും സുഹൃത്തും രാത്രി വിജനമായ സ്ഥലത്ത് പോകാൻ പാടില്ലായിരുന്നെന്ന് വിമർശനം.
‘പെൺകുട്ടിയും സുഹൃത്തും ഒറ്റപ്പെട്ട സ്ഥലത്ത് ഇരിക്കാൻ പാടില്ലായിരുന്നു’, ‘ഇരുവരും തന്നെയാണ് പ്രശ്നങ്ങൾക്ക് കാരണക്കാർ’ എന്നീ പ്രസ്താവനകളാണ് വിവാദമായിരിക്കുന്നത്. അതേസമയം കൂട്ടബലാത്സംഗവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് കോൺഗ്രസ് രാഷ്ട്രീയനേട്ടത്തിന് ശ്രമിക്കുകയാണെന്നും ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര കുറ്റപ്പെടുത്തി.
Read Also : ഇന്ത്യക്കാരെ ബന്ദികളാക്കിയിട്ടില്ല ; വാർത്ത നിഷേധിച്ച് താലിബാൻ
കഴിഞ്ഞ ദിവസമാണ് മൈസൂരുവിലെ ചാമുണ്ഡി ഹിൽസിലാണ് കോളജ് വിദ്യാർത്ഥിനിയെ ആറ് പേർ ചേർന്ന് ബലാത്സംഗം ചെയ്തത്. സുഹൃത്തിനൊപ്പം ബൈക്കിൽ ചാമുണ്ഡി ഹിൽസ് കാണാനെത്തിയതായിരുന്നു വിദ്യാർത്ഥിനി. ബൈക്ക് തടഞ്ഞ് നിർത്തിയ ശേഷം സുഹൃത്തിനെ അടിച്ചുവീഴ്ത്തി. ബലാത്സംഗം ചെയ്ത ശേഷം പെൺകുട്ടിയെ വലിച്ചിഴച്ച് കൊണ്ടുപോയി കുറ്റിക്കാട്ടിൽ ഉപേക്ഷിച്ചതായാണ് പൊലീസിൽ നിന്ന് ലഭിച്ച വിവരം. ബോധരഹിതയായ പെൺകുട്ടിയെയും സുഹൃത്തിനെയും പ്രദേശവാസികൾ ആശുപത്രിയിലെത്തിക്കുകയായിരുന്നു.
Read Also : കൊച്ചിയില്‍ ഫ്‌ളാറ്റില്‍ യുവതിയെ പീഡിപ്പിച്ച കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു; പ്രതിക്കെതിരെ ഗുരുതര വകുപ്പുകള്‍
Story Highlight: Mysuru gang rape case: ‘What was she doing there at 7 pm: Araga Jnanendra