കേരളീയ വാദ്യങ്ങൾ മാത്രം ഉപയോഗിച്ച് ഒരു ഓണപ്പാട്ട്; സോഷ്യൽ മീഡിയയിൽ വൈറൽ

തിരുവോണത്തിന് റിലീസായ ഓണമേളം എന്ന ഓണപ്പാട്ട് സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നു. കേരളീയ വാദ്യങ്ങൾ മാത്രം ഉപയോഗിച്ചാണ് ഈ ഗാനം ചെയ്തിരിക്കുന്നത്.
പ്രശസ്ത പിന്നണി ഗായകൻ അനുപ് ശങ്കറും ഗായിക സ്വാതി സുധീറുമാണ് പാടിയിരിക്കുന്നത്. വരികൾ ഹരി നവനീതം സംഗീതം നന്ദു കൃഷ്ണൻ കുമാരനല്ലൂർ എന്നിവരാണ്.
Read Also : ഓണ ദിനങ്ങളില്‍ കണ്‍സ്യൂമര്‍ ഫെഡിന് റോക്കോര്‍ഡ് വ്യാപാരം
നാദസ്വരം, ചെണ്ട, മദ്ദളം, ഇടക്ക, എന്നിവ മാത്രം ഉപയോഗിച്ചാണ് പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്. നാദസ്വരം കൈകാര്യം ചെയ്തിരിക്കുന്നത് ഒരുമനയൂർ ഗോപിയാണ്. ചെണ്ട ഉദയൻ നമ്പൂതിരിയും, മദ്ദളം സദനം ഭരതരാജും, ഇടക്ക രാകേഷ് കമ്മത്തുമാണ്.
Story Highlight: onam song goes viral
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here