Advertisement

സന്ദര്‍ശക വീസക്കാര്‍ക്ക് ഷാര്‍ജയിലേക്ക് യാത്ര ചെയ്യാമെന്ന അറിയിപ്പ് പിന്‍വലിച്ചു

August 26, 2021
Google News 2 minutes Read

സന്ദര്‍ശക വിസക്കാര്‍ക്ക് ഷാര്‍ജയിലേക്ക് യാത്ര ചെയ്യാമെന്ന അറിയിപ്പ് പിന്‍വലിച്ചു. ഷാര്‍ജ ആസ്ഥാനമായുള്ള വിമാനക്കമ്പനിയായ എയര്‍ അറേബ്യയാണ് നേരത്തെ തങ്ങളുടെ വെബ്‍സൈറ്റില്‍ ഇത്തരത്തിലൊരു അറിയിപ്പ് പ്രസിദ്ധീകരിച്ചത്. എന്നാല്‍ പിന്നീട് ഇത് പിന്‍വലിക്കുകയായിരുന്നു.

ഇന്ത്യ , പാകിസ്ഥാന്‍, നേപ്പാള്‍, ശ്രീലങ്ക എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കും സന്ദര്‍ശക വീസകളില്‍ മുന്‍കൂര്‍ അനുമതിയുടെയോ രജിസ്‍ട്രേഷന്റെയോ ആവശ്യമില്ലാതെ ഷാര്‍ജയിലേക്ക് വരാമെന്നും യാത്രക്കാരുടെ കൊവിഡ് വാക്സിനേഷന്‍ യാത്രാ നിബന്ധനയായി പരിശോധിക്കില്ലെന്നും അറിയിപ്പില്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇത് പിന്നീട് വെബ്‍സൈറ്റില്‍ നിന്നും നീക്കം ചെയ്യുകയായിരുന്നു.

Read Also : ഇന്ത്യക്കാരെ ബന്ദികളാക്കിയിട്ടില്ല ; വാർത്ത നിഷേധിച്ച് താലിബാൻ

അതേസമയം ഷാര്‍ജയില്‍ കൊവിഡ് പ്രതിരോധത്തിനായി ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ അനുവദിച്ചു. പൊതുസ്ഥലങ്ങളില്‍ കൂടുതല്‍ പേര്‍ക്ക് പ്രവേശനാനുമതി നല്‍കിക്കൊണ്ടാണ് പുതിയ നിര്‍ദേശങ്ങള്‍ പുറത്തിറക്കിയത്. മാളുകളിലും സിനിമാ തിയറ്ററുകളിലും മറ്റ് വിനോദ കേന്ദ്രങ്ങളിലും പ്രവേശിക്കാവുന്ന ആളുകളുടെ എണ്ണം ആകെ ശേഷിയുടെ 80 ശതമാനമായി വര്‍ധിപ്പിച്ചിട്ടുണ്ട്.

Read Also : ഇന്ത്യയിൽ നിന്നുള്ളവർക്കുള്ള പ്രവേശനവിലക്ക് പിൻവലിച്ച് കുവൈത്ത്

Story Highlight: withdraws notice allowing visitors from india to enter sharjah

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here