Advertisement

നേതൃമാറ്റ ആവശ്യത്തില്‍ ഉറച്ച് വിമതര്‍; ഭൂപേഷ് ബാഗേലിനെ ഡല്‍ഹിക്ക് വിളിപ്പിച്ച് ഹൈക്കമാന്‍ഡ്

August 27, 2021
Google News 1 minute Read
chattisgarh congree issue

ചത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിനെ ഹൈക്കമാന്‍ഡ് ഡല്‍ഹിക്ക് വിളിപ്പിച്ചു. വിമതര്‍ നേതൃമാറ്റ ആവശ്യത്തില്‍ വിട്ടുവീഴ്ച ഇല്ലെന്ന് വ്യക്തമാക്കിയതോടെയാണ് നടപടി. ബാഗേല്‍ ഇന്ന് കോണ്‍ഗ്രസ് അധ്യക്ഷയെയും രാഹുല്‍ ഗാന്ധിയെയും കാണും.

മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിന്റെ രാജിക്കായി സിംഗ് ഡിയോയും അദ്ദേഹത്തെ അനുകൂലിക്കുന്ന എംഎല്‍എമാരും സമ്മര്‍ദം ശക്തമാക്കിയിരിക്കുകയാണ്. ചൊവ്വാഴ്ച രാഹുല്‍ ഗാന്ധിയുമായി ഭൂപേഷ് ബാഗേല്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. രാജി ഇല്ലെന്നാണ് ശേഷം അദ്ദേഹം പ്രഖ്യാപിച്ചത്. എന്നാല്‍ ഇന്നലെ അര്‍ധരാത്രിയോടെ ഇന്ന് വീണ്ടും ഡല്‍ഹിയില്‍ എത്താന്‍ ബാഗലിനോട് ഹൈക്കമാന്‍ഡ് ആവശ്യപ്പെടുകയായിരുന്നു. തെരഞ്ഞെടുപ്പിന് ശേഷം മുഖ്യമന്ത്രി പദം രണ്ട് ടേമായി വീതം വയ്ക്കാനായിരുന്നു പാര്‍ട്ടിയിലെ തിരുമാനം. അതനുസരിച്ച് ഭൂപേഷ് ബാഗേല്‍ മുഖ്യമന്ത്രിയായി. രണ്ട് ടേം വ്യവസ്ഥ എന്നാല്‍ പാര്‍ട്ടി നേതൃത്വം ഔദ്യോഗികമായി അംഗീകരിച്ചിരുന്നില്ല. പഷേ ജൂണില്‍ രണ്ടര വര്‍ഷം തികഞ്ഞത് മുതല്‍ സിംഗ് ഡിയോ നയിക്കുന്ന വിമത പക്ഷം നേതൃമാറ്റ ആവശ്യം ഉന്നയിക്കുകയായിരുന്നു.

അതേസമയം ബാഗല്‍ മന്ത്രിസഭയിലെ അംഗമായ സിംഗ് ഡിയോ ബി.ജെ.പി നേതൃത്വവുമായി ചര്‍ച്ച നടത്തിയതായും സൂചനകളുണ്ട്. സിംഗ്് ബി.ജെ.പിയിലേക്ക് പോകുമെന്ന അഭ്യൂഹങ്ങളെ എന്നാല്‍ അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ തള്ളി.

Read Also : മധ്യപ്രദേശിന് പിന്നാലെ ഛത്തീസ്ഗഢിലെയും കർഷകരുടെ കടങ്ങൾ എഴുതി തള്ളുന്നു; പ്രഖ്യാപനവുമായി മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ

Story Highlight: chattisgarh congree issue, bhoopesh bhagel

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here