വ്യാജരേഖകള്‍ കാട്ടി വനംവകുപ്പ് ഉദ്യോഗസ്ഥരെ കബളിപ്പിച്ച സംഭവം; രണ്ട് പേര്‍ പിടിയില്‍
വനംവകുപ്പ് ഉദ്യോഗസ്ഥരെ കബളിപ്പിച്ച സംഭവത്തില്‍ നാലംഗ സംഘത്തിലെ രണ്ടുപേര്‍ പിടിയിലായി. തിരുവനന്തപുരം സ്വദേശി എആര്‍ രാജേഷ്, കൊല്ലം സ്വദേശി പി പ്രവീണ്‍ എന്നിവരാണ് പിടിയിലായത്. പ്രതികളുടെ വീട്ടില്‍ നിന്നാണ് ഇരുവരെയും കസ്റ്റഡിയിലെടുത്തത്.
പ്രധാനമന്ത്രിയുടെ ഓഫിസിലെ ഉദ്യോഗസ്ഥരെന്ന വ്യാജേനയാണ് പ്രതികള്‍ വയനാട്ടില്‍ വനംവകുപ്പ് ഉദ്യോഗസ്ഥരെ കബളിപ്പിച്ചത്.
ചെതലയം ഫോറസ്റ്റ് റേഞ്ചിലെ വെട്ടത്തൂരിലെ വനം വകുപ്പിന്റെ വാച്ച് ടവറില്‍ സംഘം നാല് ദിവസമാണ് പ്രതികള്‍ താമസിച്ചത്. ഇവിടെ എല്ലാ സൗകര്യങ്ങളും ഇവര്‍ക്ക് നല്‍കിയിരുന്നു. സംഘത്തിലെ ദീപക്, ഗിരീഷ് എന്നിവരെ കൂടി കണ്ടെത്താനുണ്ട്. പ്രതികളെ പുല്‍പ്പള്ളി പൊലീസ് സ്റ്റേഷനിലെത്തിച്ചു.
Read Also : എം വി നൗഷാദിന്റെ സംസ്‌കാരം വൈകിട്ട് നാലിന്
പ്രധാനമന്ത്രിയുടെ ഓഫിസിലെ ഉദ്യോഗസ്ഥരെന്ന് കാട്ടി വ്യാജ രേഖകള്‍ ചമച്ചായിരുന്നു തട്ടിപ്പ്. ആള്‍മാറാട്ടം, വഞ്ചന തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്താണ് പ്രതികള്‍ക്കെതിരെ കേസെടുത്തത്.
Story Highlight: cheating case-two arrest
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here