Advertisement

റൊണാൾഡോയ്ക്ക് ‘വീട്ടിലേക്ക് സ്വാഗതം’ ഔദ്യോഗികമായി സ്ഥിരീകരിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ്

August 27, 2021
1 minute Read

പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ 12 വർഷങ്ങൾക്ക് ശേഷം പ്രീമിയർ ലീഗ് ക്ലബ്ബായ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് തിരിച്ചെത്തി. 2003 മുതൽ 2009 വരെ റൊണാൾഡോ യുണൈറ്റഡിനായി കളിച്ചിരുന്നു.റൊണാള്‍ഡോക്കായി യുവന്റസിന് 20 മില്യണ്‍ യൂറോയാണ് (173 കോടി) മാഞ്ചസ്റ്റര്‍ നല്‍കുന്നത്. രണ്ട് വര്‍ഷത്തേക്കാണ് കരാര്‍.

ഫുട്ബോൾ ലോകം മുഴുവൻ വലിയ ആകാംക്ഷയോടെ കാത്തിരുന്ന ട്രാൻസ്ഫർ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഔദ്യോഗികമായി സ്ഥിരീകരിച്ചു. റൊണാള്‍ഡോ മാഞ്ചസ്റ്റര്‍ സിറ്റിയേക്ക് പോകുന്നുവെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും സിറ്റി പരിശീലകന്‍ പെപ് ഗ്വാര്‍ഡിയോള ഇന്ന് വൈകിട്ട് ഇക്കാര്യം നിഷേധിച്ചിരുന്നു.

ഇറ്റാലിയൻ ക്ലബ്ബ് യുവന്റസിൽ നിന്ന് ട്രാൻസ്ഫർ ചോദിച്ചുവാങ്ങിയ ക്രിസ്റ്റ്യാനോ മാഞ്ചസ്റ്റർ സിറ്റിയിൽ കളിക്കാനുള്ള സന്നദ്ധത അറിയിച്ചെങ്കിലും സാമ്പത്തിക കാര്യങ്ങളിൽ തീരുമാനമാകാത്തതിനെ തുടർന്നാണ് ഇംഗ്ലീഷ് ക്ലബ്ബ് പിന്മാറിയത്. താരത്തിനു വേണ്ടിയുള്ള ശ്രമം അവസാനിപ്പിക്കുന്നതായി ക്ലബ്ബ് വ്യക്തമാക്കുകയായിരുന്നു.

Story Highlights :

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top