കാക്കനാട് ലഹരി മരുന്ന് കേസ് : അഞ്ച് പ്രതികളെയും എക്സൈസ് ക്രൈം ബ്രാഞ്ചിന്റെ കസ്റ്റഡിയിൽ വിട്ടു

കൊച്ചി എംഡിഎംഎ കേസിലെ അഞ്ച് പ്രതികളെയും എക്സൈസ് ക്രൈം ബ്രാഞ്ചിന്റെ കസ്റ്റഡിയിൽ വിട്ടു. എറണാകുളം അഡിഷണൽ സെഷൻസ് കോടതിയാണ് പ്രതികൾക്ക് അഞ്ച് ദിവസത്തേക്കാണ് കസ്റ്റഡി അനുവദിച്ചത്. പ്രതികളെ ചെന്നൈ, പോണ്ടിച്ചേരി, വയനാട് തുടങ്ങിയ സ്ഥലങ്ങളിൽ തെളിവെടുപ്പിന് കൊണ്ടുപോകണമെന്ന് അന്വേഷണ സ൦ഘ൦ ആവശ്യപ്പെടുകയായിരുന്നു. കേസിൽ കൂടുതൽ പ്രതികളുണ്ടെന്നും ലഹരി മരുന്നിന്റെ ഉറവിടം കണ്ടെത്തണമെന്നും എക്‌സൈസ്.
കാക്കനാട്ടെ സ്വകാര്യ ടൂറിസ്റ്റ് ഹോമിൽ നിന്നാണ് എക്സൈസ്, കസ്റ്റംസ് സംയുക്ത ഓപ്പറേഷനിൽ അഞ്ചംഗ സംഘം പിടിയിലായത്. പ്രതികളുടെ കാറിലും താമസ സ്ഥലത്തും രണ്ട് തവണയായി നടത്തിയ റെയ്ഡിലും ഒരു കിലോയിലേറെ എംഡിഎഎയും കണ്ടെത്തിയിരുന്നു. പിടികൂടിയ മയക്കുമരുന്ന് ചെന്നൈയിൽ നിന്നാണ് എത്തിച്ചതെന്ന് പ്രതികൾ മൊഴിയും നൽകി.
Story Highlights: ‘House of Terrors’ Is Up For Sale, Wait Before You Think About Buying