രാജ്യത്ത് കൊവിഡ് മരണ നിരക്ക് കുറച്ച് നിർത്തുന്ന സംസ്ഥാനങ്ങളിൽ കേരളം മുന്നിൽ: മുഖ്യമന്ത്രി

ദേശീയനിരക്കുമായി താരത്മ്യം ചെയ്യുമ്പോൾ കേരളത്തിലെ മരണനിരക്ക് വളരെ കുറവാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്തിന് ശക്തമായ പൊതുജനാരോഗ്യ സംവിധാനമുള്ളതിനാൽ കേസ് കൂടിയാലും നേരിടാൻ കഴിയുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിൽ വലിയൊരു വിഭാഗം ഇനിയും രോഗബാധിതരായിട്ടില്ല എന്നതും ആരോഗ്യവിദഗ്ദ്ധർ ഇതിനോടകം അത് ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
Read Also :സംസ്ഥാനത്ത് ഇന്ന് 31,265 പേര്‍ക്ക് കൊവിഡ്
മരണം പരമാവധി കുറയ്ക്കാനാണ് ശ്രമമെന്നും മുഖ്യമന്ത്രി അറിയിച്ചു. ‘രാജ്യത്തേറ്റവും നന്നായി കൊവിഡ് മരണനിരക്ക് കുറച്ചു നിർത്തുന്നത് കേരളമാണ്. 0.51 ശതമാനമാണ് കേരളത്തിലെ കൊവിഡ് മരണനിരക്ക്. ദേശീയ ശരാശരി ഇതിൻ്റെ മൂന്നിരട്ടിയാണ്. ഇന്ത്യയിൽ തന്നെ ഏറ്റവും ജനസാന്ദ്രതയുള്ള സംസ്ഥാനവും ഗ്രാമനഗരവ്യത്യാസം ഏറ്റവും കുറഞ്ഞ സംസ്ഥാനവും കൂടുതൽ വയോജനങ്ങൾ ഉള്ള സംസ്ഥാനവും കേരളമാണ്. ഹൃദ്രോഗികളും പ്രമേഹരോഗികളും ഏറ്റവും കൂടുതലുള്ള സംസ്ഥാനവും കേരളമാണ്. ഇങ്ങനെ മരണനിരക്ക് കൂടാൻ എല്ലാ സാഹചര്യവും ഉണ്ടായിട്ടും അതിനെ നിയന്ത്രിക്കാൻ സാധിച്ചത് പ്രതിരോധ സംവിധാനത്തിൻ്റെ ഗുണം കൊണ്ട് മാത്രമാണ്’, വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി വിശദീകരിച്ചു.
Read Also : ‘ലോക്ക് ഡൗണ്‍ ഇളവ് രോഗവ്യാപനം കൂട്ടി; ജാഗ്രത വേണം’: മുഖ്യമന്ത്രി
അതേസമയം, സംസ്ഥാനത്ത് ഇന്ന് 31265 പേർക്ക് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18.67% ആണ്. 153 കൊവിഡ് മരണവും സ്ഥിരീകരിച്ചിട്ടുണ്ട്. തൃശൂർ 3957, എറണാകുളം 3807, കോഴിക്കോട് 3292, മലപ്പുറം 3199, കൊല്ലം 2751, പാലക്കാട് 2488, തിരുവനന്തപുരം 2360, ആലപ്പുഴ 1943, കോട്ടയം 1680, കണ്ണൂർ 1643, പത്തനംതിട്ട 1229, വയനാട് 1224, ഇടുക്കി 1171, കാസർഗോഡ് 521 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. റുട്ടീൻ സാമ്പിൾ, സെന്റിനൽ സാമ്പിൾ, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആർ., ആർ.ടി. എൽ.എ.എം.പി., ആന്റിജൻ പരിശോധന എന്നിവ ഉൾപ്പെടെ ഇതുവരെ 3,11,23,643 ആകെ സാമ്പിളുകളാണ് പരിശോധിച്ചത്. ആകെ മരണം 20,466 ആയി.
Story Highlight: CM on Covid death rate
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here