Advertisement

കൊച്ചിയില്‍ നിന്ന് സൗദിയിലേയ്ക്ക് വിമാന സര്‍വീസ്; ആദ്യ വിമാനം നാളെ പുറപ്പെടും

August 28, 2021
1 minute Read
flight service kochi

കൊച്ചിയില്‍ നിന്ന് സൗദിയിലേയ്ക്ക് വിമാന സര്‍വീസ് തുടങ്ങുന്നു. രാജ്യാന്തര യാത്രക്കാര്‍ക്ക് സൗദി ഇളവുകള്‍ പ്രഖ്യാപിച്ചതിനെത്തുടര്‍ന്നാണ് നടപടി.

നാളെ പുലര്‍ച്ചെ 395 യാത്രക്കാരുമായി ആദ്യ വിമാനം കൊച്ചിയില്‍ നിന്ന് ജിദ്ദയിലേയ്ക്ക് പുറപ്പെടും. ആഴ്ചയില്‍ കൊച്ചിയില്‍ നിന്ന് സൗദിയിലേയ്ക്ക് മൂന്ന് സര്‍വീസുകള്‍ ഉണ്ടായിരിക്കുമെന്ന് സിയാല്‍ അറിയിച്ചു. നാളെ കൊച്ചിയില്‍ നിന്ന് 21 രാജ്യാന്തര യാത്രാ സര്‍വീസുകള്‍ ഉണ്ടായിരിക്കും. 5 എണ്ണം ദോഹയിലേയ്ക്കും നാല് വീതം ഷാര്‍ജ, ദുബായ് എന്നിവിടങ്ങളിലേയ്ക്കും ഒന്ന് ലണ്ടനിലേയ്ക്കുമാകും സര്‍വീസ് നടത്തുക.

Story Highlight: V Shivankutty-plus one exams-will conduct-

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement