ഹെഡിങ്‌ലി ക്രിക്കറ്റ് ടെസ്റ്റിൽ ഇംഗ്ലണ്ട് വിജയത്തിലേക്ക്; നാലാം ദിനം ഇന്ത്യയ്ക്ക് തകർച്ചയോടെ തുടക്കം, ഇന്ത്യ 256 / 7

ഹെഡിങ്‌ലി ക്രിക്കറ്റ് ടെസ്റ്റിന്റെ നാലാം ദിനത്തില്‍ ഇന്ത്യയ്ക്ക് തുടക്കം തന്നെ പാളി. 215/2 എന്ന നിലയില്‍ ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യയ്ക്ക് തുടക്കത്തില്‍ തന്നെ വിക്കറ്റ് നഷ്ടം. 91 റണ്‍സുമായി മികച്ച ഫോമില്‍ ബാറ്റ് ചെയ്യുകയായിരുന്ന ചേതേശ്വര്‍ പൂജാരയുടെ വിക്കറ്റാണ് ഇന്ത്യയ്ക്ക് ആദ്യം നഷ്ടമായത്. 189 പന്തില്‍ 15 ഫോറുമായാണ് പൂജാര 91 റണ്‍സ് നേടിയത്. ഒന്‍പത് റണ്‍സ് അകലെ പൂജാരയ്ക്ക് സെഞ്ചുറി നഷ്ടമായി.
ഒടുവിൽ വിവരം ലഭിക്കുമ്പോൾ ഇന്ത്യ 256 / 7 എന്ന നിലയിലാണ്. ഇംഗ്ലണ്ടിനേക്കാൾ 98 റൺസിന് പിന്നിലാണ്. 215/2 എന്ന നിലയില്‍ ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യയ്ക്ക് പൂജാര,കോഹ്ലി,രഹാനെ,പന്ത്,ഷമി തുടങ്ങിയവരുടെ വിക്കറ്റുകൾ തുടക്കത്തിലേ നഷ്ടമായി.ഇംഗ്ലണ്ടിന് വേണ്ടി ഒലി റോബിൻസൺ 4 വിക്കറ്റ് നേടി. ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡില്‍ നിന്ന് ഇപ്പോഴും 98 റണ്‍സ് അകലെയാണ് ഇന്ത്യ. 8 റണ്‍സുമായി രവീന്ദ്ര ജഡേജയും 2 റൺസുമായി ഇശാന്ത് ശർമ്മയുമാണ് ക്രീസിൽ.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here