ഡി.സി.സി പുനഃസംഘടന: നേതാക്കളെ അനുനയിപ്പിക്കാൻ ഒരുങ്ങി ഹൈക്കമാൻഡ്

ഡി.സി.സി. അധ്യക്ഷന്മാരെ ചൊല്ലി കോൺഗ്രസിൽ പ്രതിഷേധം കനയ്ക്കുന്ന സാഹചര്യത്തിൽ നേതാക്കളെ അനുനയിപ്പിക്കാൻ നീക്കവുമായി ഹൈക്കമാൻഡ്. കോൺഗ്രസ്സ് പുനഃസംഘടനയിൽ ഗ്രൂപ്പുകളെ തഴഞ്ഞ കെ.പി.സി.സി. അധ്യക്ഷൻ കെ. സുധാകരന്റെ നടപടിക്ക് പിന്നാലെ ഗ്രൂപ്പ് നേതാക്കളായ രമേശ് ചെന്നിത്തലയെയും ഉമ്മൻചാണ്ടിയെയും അനുനയിപ്പിക്കാൻ ഹൈക്കമാൻഡ് നേതൃത്വം. ഇതിന്റെ ഭാഗമായി കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി. ജനറൽ സെക്രട്ടറി താരീഖ് അൻവർ ഇരു നേതാക്കളുമായും ചർച്ച നടത്തി.
Read Also : നീണ്ട ഇടവേളക്കു ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് മാധ്യമങ്ങളെ കാണും
പാർട്ടി പുനഃസംഘടനയുടെ ആദ്യപടിയായി തയ്യാറാക്കിയ ഡി സി സി അധ്യക്ഷന്മാരുടെ പട്ടികയിൽ ഗ്രൂപ്പ് താത്പര്യം മറികടന്ന് കെ പി സി സി അധ്യക്ഷൻ ഇടപെട്ടതിന് പിന്നാലെ കടുത്ത എതിർപ്പുമായി ഇരു നേതാക്കളും രംഗത്തെത്തിയതിനെ തുടർന്നാണ് സമവായ നീക്കവുമായി ഹൈക്കമാൻഡ് ഇടപെടൽ. ഡി സി സി അധ്യക്ഷന്മാരുടെ പട്ടികയുമായി ബന്ധപ്പെട്ട പൊട്ടിത്തെറിയിൽ കോൺഗ്രസ്സ് അധ്യക്ഷ സോണിയാ ഗാന്ധി അതൃപ്തി അറിയിച്ചിരുന്നു. എല്ലാവരെയും ഒന്നിച്ചുകൊണ്ടുപോകണമെന്ന നിർദേശം ഹൈക്കമാൻഡ് പുതിയ നേതൃത്വത്തിന് നൽകിയിരുന്നുവെങ്കിലും ഓരോ തീരുമാനത്തിലും മുതിർന്ന നേതാക്കളും പുതിയ നേതൃത്വവും ഏറ്റുമുട്ടുന്ന കേരളത്തിലെ സ്ഥിതിയിൽ കടുത്ത അതൃപ്തിയാണ് ഹൈക്കമാൻഡിനുള്ളത്. ഇതേത്തുടർന്നാണ് മുതിർന്ന നേതാക്കളുമായി ചർച്ച നടത്താൻ ഹൈക്കമാൻഡ് താരീഖ് അൻവറിനെ ചുമതലപ്പെടുത്തിയത്.
Story Highlight: High command to reconcile
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here