Advertisement

ഇഷാൻ പണ്ഡിറ്റ ജംഷഡ്പൂർ എഫ്സിയിലേക്ക്?

August 28, 2021
Google News 2 minutes Read
ishan pandita jamshedpur fc

കഴിഞ്ഞ സീസണിൽ എഫ്സി ഗോവയുടെ സൂപ്പർ സബ് ആയിരുന്ന യുവതാരം ഇഷാൻ പണ്ഡിറ്റ ജംഷഡ്പൂർ എഫ്സിയിലേക്കെന്ന് സൂചന. ടൈംസ് ഓഫ് ഇന്ത്യയാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ സീസണിൽ പകരക്കാരനായി ഇറങ്ങി നാല് ഗോളുകൾ നേടിയ ഇഷാൻ എഫ്സി ഗോവയുമായി കരാർ പുതുക്കുമെന്നായിരുന്നു സൂചനകൾ. എന്നാൽ, ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം താരം ഗോവ വിട്ട് ജംഷഡ്പൂരിൽ എത്തിയിരിക്കുകയാണ്. (ishan pandita jamshedpur fc)

എഫ്സി ഗോവയിലെ കുറഞ്ഞ കളിസമയമാണ് 23കാരനായ താരത്തെ ഗോവ വിടാൻ പ്രേരിപ്പിച്ചതെന്നാണ് സൂചന. ആവശ്യത്തിനു കളിസമയം നൽകാമെന്ന് ജംഷഡ്പൂർ ഉറപ്പുനൽകിയിട്ടുണ്ട്. രണ്ട് വർഷത്തേക്കാവും കരാർ. എടികെ മോഹൻബഗാൻ, ഈസ്റ്റ് ബംഗാൾ തുടങ്ങിയ വമ്പൻ ക്ലബുകൾ ഇഷാനെ സ്വന്തമാക്കാൻ ശ്രമിച്ചിരുന്നു. ഇവരെയൊക്കെ മറികടന്നാണ് ജംഷഡ്പൂർ യുവതാരത്തെ ടീമിലെത്തിച്ചത്.

Read Also : ഡ്യൂറൻഡ് കപ്പ്: ബ്ലാസ്റ്റേഴ്സ് ഒക്ടോബർ 11നിറങ്ങും; ഗോകുലം കേരളയുടെ ആദ്യ മത്സരം ഒക്ടോബർ 12ന്

സ്പെയിൻ ഫുട്ബോൾ മൂന്നാം ഡിവിഷനിലെ ലോർക്ക എഫ്സിയുടെ താരമായിരുന്നു പണ്ഡിറ്റ. ഫസ്റ്റ് ടീമിൽ കളിച്ചുകൊണ്ടിരുന്ന താരം ആകെ കളിച്ച 27ൽ 25 മത്സരങ്ങളിലും കളത്തിലിറങ്ങി. ആറു ഗോളുകളും നേടി. ടീമിലെ ടോപ്പ് സ്കോറർ. തുടർന്ന്, നിലവിൽ ബി ഡിവിഷനിൽ കളിക്കുന്ന, മുൻപ് ടോപ് ടയറിൽ കളിച്ചു കൊണ്ടിരുന്ന ഒരു ടീം ഇഷാനെ സമീപിച്ചു. ഓഫർ അണ്ടർ-23 ടീമിനു വേണ്ടിയായിരുന്നു എന്നതിനാൽ ഇഷാൻ അത് നിരസിച്ചു. സ്പെയിനിൽ തന്നെ തുടരാനായിരുന്നു ഇഷാനു താത്പര്യം. എന്നാൽ, സ്പെയിനിലെ കൊവിഡ് സാഹചര്യം കാരണം താരം ഇന്ത്യയിലെത്തുകയും ഗോവയുമായി കരാറിൽ ഏർപ്പെടുകയുമായിരുന്നു. കഴിഞ്ഞ സീസണിലെ മികച്ച പ്രകടനം താരത്തിന് ദേശീയ ജഴ്സിയിലും അവസരം നൽകി.

വരുന്ന സീസണിലും ഐഎസ്എൽ ഗോവയിൽ തന്നെ നടന്നേക്കും എന്നാണ് റിപ്പോർട്ട്. രാജ്യത്തെ കൊവിഡ് വ്യാപനം പരിഗണിച്ച് ഒരു സ്ഥലത്ത് തന്നെ ഇത്തവണയും ഐഎസ്എൽ നടത്തിയേക്കുമെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ സീസൺ ഗോവയിലാണ് നടത്തിയത്. ലീഗ് വിജയകരമായിരുന്നു. അതുകൊണ്ട് തന്നെ ഇത്തവണയും മത്സരങ്ങൾ ഗോവയിൽ തന്നെ നടക്കുമെന്ന് സൂചനയുണ്ട്. ഗോവയ്ക്കൊപ്പം കൊൽക്കത്തയും സംഘാടകർ പരിഗണിക്കുന്നുണ്ട്.

ഗോവയിലെ മൂന്ന് സ്റ്റേഡിയങ്ങളിലായാണ് കഴിഞ്ഞ സീസൺ ഐഎസ്എൽ നടത്തിയത്. സീസണിൽ മുംബൈ സിറ്റി എഫ്സി സീസൺ ഡബിൾ നേടിയിരുന്നു. ലീഗ് ഘട്ടത്തിൽ ഒന്നാമതെത്തി ഐഎസ്എൽ ഷീൽഡ് സ്ന്തമാക്കിയ ഐലാൻഡേഴ്സ് ഫൈനലിൽ വിജയിച്ച് ഐഎസ്എൽ കിരീടവും സ്വന്തമാക്കിയിരുന്നു.

Story Highlight: ishan pandita jamshedpur fc

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here