അധികാരത്തിലുള്ളവരോട് സത്യം വിളിച്ചുപറയാൻ ഓരോ പൗരനും അവകാശമുണ്ടെന്ന് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്

അധികാരത്തിലുള്ളവരോട് സത്യം വിളിച്ചുപറയാൻ ഓരോ പൗരനും അവകാശമുണ്ടെന്ന് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്. സത്യം വിളിച്ചു പറയാനുള്ള പൗരൻമാരുടെ അവകാശം അനിവാര്യമാണ്, സത്യം വിളിച്ചു പറയേണ്ടത് ആധുനിക ജനാധിപത്യത്തിലെ അവശ്യഘടകമെന്ന് പരാമർശം.
സത്യസന്ധമായ വസ്തുത എന്തെന്ന് നിർവചിക്കാൻ ഭരണകൂടങ്ങൾക്ക് മാത്രമായി കഴിയില്ലെന്നും അധികാരത്തിൽ ഉള്ളവരോട് സത്യം വിളിച്ചുപറയുക ഏതൊരു പൗരൻ്റെയും അവകാശവും കടമയുമാണെന്നും ചന്ദ്രചൂഡ് പറഞ്ഞു.
Read Also: മധ്യവയസ്കനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ; 56കാരന്റെ തലയിൽ ആഴത്തിൽ മുറിവേറ്റു
എം സി ചാഗ്ള അനുസ്മരണ പ്രഭാഷണത്തിലായിരുന്നു സുപ്രീം കോടതി ജഡ്ജിയുടെ പരാമർശം. ജനാധിപത്യം നിലനിൽക്കണമെങ്കിൽ അഭിപ്രായ സ്വാതന്ത്ര്യം കൂടിയേ തീരുവെന്ന് ചന്ദ്രചൂഡ് ഓർമ്മിപ്പിക്കുന്നു.
Story Highlights: woman working on laptop while stuck in traffic