Advertisement

‘ലൈംഗികാതിക്രമം ചെറുത്തില്ലെങ്കിൽ സമ്മതപ്രകാരമെന്ന് കണക്കാക്കും’: മദ്രാസ് ഹൈക്കോടതി

August 28, 2021
1 minute Read
Madras HC on consensual sex

ലൈംഗികാതിക്രമം ചെറുത്തില്ലെങ്കിൽ അത് സമ്മതപ്രകാരമാണെന്ന് കണക്കാക്കേണ്ടി വരുമെന്ന് മദ്രാസ് ഹൈക്കോടതി. മദ്രാസ് ഹൈക്കോടതിയുടെ മധുര ബഞ്ചിന്റേതാണ് ഈ സുപ്രധാന വിധി. ജസ്റ്റിസ് ആർ പൊങ്ങിയപ്പന്റേതാണ് നിരീക്ഷണം.

2009ൽ നടന്ന ഒരു കേസിന്റെ വാദം കേൾക്കുമ്പോളായിരുന്നു കോടതിയുടെ നിരീക്ഷണം. വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിലായിരുന്നു കേസ്. ‘പ്രതി ആദ്യമായി ലൈംഗികാതിക്രമം നടത്തിയപ്പോൾ ഇര ചെറുത്തുനിൽപ്പ് ഉയർത്താത്തത് മുൻകൂർ സമ്മതത്തിന് തുല്യമാണ്. പെൺകുട്ടി നൽകിയ സമ്മതം വസ്തുതാപരമായ തെറ്റിദ്ധാരണയായി കണക്കാക്കാനുമാവില്ല’- ജസ്റ്റിസ് വ്യക്തമാക്കി.

കേസിന് ആസ്പദമായ സംഭവം നടക്കുമ്പോൾ പ്രതിക്ക് 21ഉം ഇരയ്ക്ക് 19ഉം വയസായിരുന്നു പ്രായം. ഒരു വർഷത്തോളമായി ഇരുവരും തമ്മിൽ പ്രണയത്തിലായിരുന്നു. അതിനിടെയാണ് യുവാവ് പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചത്. ശേഷം ഇവരുടെ ബന്ധത്തിൽ വിള്ളൽ വന്ന് ഇരുവരും അകന്നു. ഇതോടെയാണ് പെൺകുട്ടിയുടെ വീട്ടുകാർ പൊലീസിൽ പരാതി നൽകിയത്. യുവാവിനെതിരെ പരാതി നൽകുമ്പോൾ പെൺകുട്ടി ഗർഭിണിയായിരുന്നു. 2016ൽ കീഴ് കോടതി യുവാവിനെ 10 വർഷത്തെ കഠിന തടവിന് ശിക്ഷിക്കുകയും ചെയ്തു. ഈ ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് യുവാവ് ഹൈക്കോടതിയെ സമീപിച്ചത്.

യുവാവിൻറെ അപ്പീലിൽ വാദം കേട്ട ഹൈക്കോടതി ശിക്ഷ റദ്ദാക്കാൻ ഉത്തരവിടുകയായിരുന്നു. അതിനിടെയാണ് ജസ്റ്റിസ് പൊങ്ങിയപ്പ ശ്രദ്ധേയമായ നിരീക്ഷണം നടത്തിയത്. ഇരയും പ്രതിയും പ്രണയത്തിലായിരുന്നുവെന്നും പ്രതി അവളെ വിവാഹം കഴിക്കാമെന്ന് വാഗ്ദാനം ചെയ്തതിനാൽ ശാരീരിക ബന്ധം തുടർന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി. ലൈംഗിക പീഡനം നടന്ന് രണ്ടു മാസത്തിനു ശേഷമാണ് യുവതി പരാതി നൽകിയതെന്നും കോടതി വ്യക്തമാക്കി.

Story Highlight: Madras HC on consensual sex

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top