Advertisement

മുസ്ലീംലീഗ് ഉപസമിതിയോഗം ഇന്ന്

August 28, 2021
1 minute Read

മുസ്ലീം ലീഗ് ഉപസമിതിയോഗം ഇന്ന് കോഴിക്കോട്ട് ചേരും. നിയമസഭ തെരഞ്ഞെടുപ്പിലെ തോൽവിയെക്കുറിച്ച് പഠിച്ച ഉപസമിതി റിപ്പോട്ട് ഇന്നത്തെ യോഗത്തിൽ ചർച്ചയാകും. പ്രവർത്തക സമിതിയോഗത്തിൽ ചർച്ച ചെയ്യേണ്ട വിഷയങ്ങൾ നിശ്ചയിക്കലാണ് പ്രധാന അജണ്ട.

Read Also : ഹരിതയുടെ പരാതി വനിതാ ഇന്‍സ്‌പെക്ടര്‍ അന്വേഷിക്കും

ചന്ദ്രികയിലെ ഫണ്ട് തിരുമറി വിവാദം, മുഈനലി തങ്ങളുടെ പരസ്യ പ്രതികരണവും യോഗം വിലയിരുത്തും. ഹരിത എംഎസ് എഫ് പ്രശ്നവും, ലീഗ് ഇതിന്മേൽ സ്വീകരിച്ച നിലപാടും യോഗത്തിൽ ചില പ്രവർത്തകർ ഉന്നയിക്കുമെന്നാണ് സൂചന. രാവിലെ പത്തിനാണ് യോഗം.

Story Highlight: Muslim League subcommittee meeting today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top