Advertisement

കര്‍ണാടക-കേരള തീരത്ത് ന്യൂനമര്‍ദ്ദ പാത്തി; ഇന്നും നാളയും 9 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

August 28, 2021
Google News 1 minute Read
kerala orange alert kerala

ബംഗാള്‍ ഉള്‍ക്കടലില്‍ ആന്ധ്ര-ഒഡിഷ തീരത്ത് ന്യൂനമര്‍ദ്ദം രൂപ്പപെട്ടു. കര്‍ണാടക -കേരള തീരത്ത് ന്യൂനമര്‍ദ്ദ പാത്തി നിലനില്‍ക്കുന്നുതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പുനല്‍കി. സംസ്ഥാനത്ത് ഇന്നും നാളെയും ഒന്‍പത് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്. എറണാകുളം, ഇടുക്കി, പാലക്കാട്, തൃശൂര്‍, വയനാട്, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ഇന്നും നാളെയും ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. നേരത്തെ ആറുജില്ലകളിലായിരുന്നു ഓറഞ്ച് അലേര്‍ട്ട്. കാസര്‍ഗോഡ് ഇന്നും കോട്ടയത്ത് നാളെയും ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ടാണ്.

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടേക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഈ മാസം 30 വരെ മത്സ്യബന്ധനത്തിനും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.

Read Also : കൊവിഡ് പ്രതിരോധത്തിൽ വീഴ്ച്ച; മുഖ്യമന്ത്രിയുടെ ഉപദേശക സംഘത്തെ പൊളിച്ച് പുതിയ സംവിധാനം വരണമെന്ന് രമേശ് ചെന്നിത്തല

അതിശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നു. അതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പുണ്ട്. വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍കടലില്‍ ആന്ധ്രാപ്രദേശ് – ഒഡീഷ തീരത്തായി ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയെന്നാണ് അറിയിപ്പ്. ഇതിന്റെ സ്വാധീനം കേരളത്തില്‍ ശക്തമായ കാറ്റിനും മഴയ്ക്കും കാരണമാകും.

Story Highlight: orange alert kerala

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here