ആദിവാസി യുവാവ് തൂങ്ങിമരിച്ച നിലയില്‍

അട്ടപ്പാടിയില്‍ ആദിവാസി യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കുളപ്പടിക ഊരിലെ മശണനെയാണ് (34) തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇയാള്‍ക്കെതിരെ എക്‌സൈസ് കേസുണ്ടായിരുന്നു.
മൃതദേഹത്തിന് ഒരാഴ്ചത്തെ പഴക്കമുണ്ട്. ചാരായം വാറ്റിയതിന് മശണന്റെ പേരില്‍ എക്‌സൈസ് കേസുണ്ടായിരുന്നെന്നും ഇതില്‍ മനംനൊന്തായിരിക്കാം ആത്മഹത്യ ചെയ്തതെന്നും ബന്ധുക്കള്‍ ആരോപിച്ചു.
Read Also : കണിച്ചുകുളങ്ങരയില്‍ വാനിന് തീപിടിച്ച് ഡ്രൈവര്‍ മരിച്ചു; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം
ഒരാഴ്ചയായി മശണനെ കാണാനില്ലായിരുന്നു. ഇതേതുടര്‍ന്ന് അന്വേഷണം നടത്തിവരുന്നതിനിടയിലാണ് കുളപ്പടിക മലയില മരത്തിന്റെ വേരില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പൊലീസ് സ്ഥലത്തെത്തി പ്രാഥമിക നടപടികള്‍ ആരംഭിച്ചു.
Story Highlight: suicide attapady
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here