ഛത്തീസ്‌ഘഡിൽ തർക്കത്തിന് ശമനം; ഭൂപേഷ് ഭാഗൽ മുഖ്യമന്ത്രിയായി തുടരും

ഛത്തീസ്‌ഘഡ് കോൺഗ്രസ് രാഷ്ട്രീയത്തിൽ നടന്നുകൊണ്ടിരുന്ന രാഷ്ട്രീയ തർക്കത്തിന് താൽക്കാലിക ശമനം. ഭൂപേഷ് ഭാഗൽ മുഖ്യമന്ത്രിയായി തൽക്കാലം തുടരാടീയെന്നാണ് ഹൈക്കമാൻഡ് തീരുമാനം. ഇത് സംബന്ധിച്ച് ചർച്ച ഉടൻ ആരംഭിക്കാമെന്ന് വിമത നേതാവ് സിംഗ്ഡിയോയ്ക്ക് ഹൈക്കമാൻഡ് ഉറപ്പ് നൽകിയിട്ടുണ്ട്.
പത്ത് ദിവസത്തിലേറെയായി ഛത്തീസ്‌ഗഡിൽ രാഷ്ട്രീയ തർക്കം തുടരുന്നു. ഇപ്പോഴത്തെ താൽക്കാലിക ശമനത്തിന് പിന്നിലും ഭൂപേഷ് ഭാഗലിന്റെ ശക്തിപ്രകടനം തന്നെയാണ്. തന്നെ പിന്തുണക്കുന്ന എം.എൽ.എ മാരെ ഡൽഹിയിലെത്തി ഹൈക്കമാൻറിന് മുന്നിൽ അണിനിരത്തിയാണ് ഭൂപേഷ് ഭാഗൽ ഞെട്ടിച്ചത്. കേന്ദ്ര നേതൃത്വം ചോദിക്കാതെ തന്നെയാണ് ഇങ്ങനെയൊരു നടപടി ഭൂപേഷ് ഭാഗലിൻറെ ഭാഗത്തുനിന്നുണ്ടായത്.
Read Also : 62 കോടിയിലധികം പേർക്ക് വാക്‌സിൻ നൽകി; കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കണം: പ്രധാനമന്ത്രി
രണ്ട് വർഷം കഴിയുമ്പോൾ മുഖ്യമന്ത്രിയാക്കാമെന്ന ഉറപ്പ് ഹൈക്കമാൻഡ് പാലിക്കണമെന്ന് ആവശ്യവുമായി ഒരാഴ്ചയിലേറെയായി സിംഗ്ഡിയോ ഡൽഹിയിൽ തുടരുകയാണ്. എന്നാൽ ഛത്തീസ്‌ഘഡിലേക്ക് തിരിച്ചു പോകണമെന്നും രാഹുൽഗാന്ധി ചത്തീസ്ഘഡിൽ എത്തി ചർച്ച നടത്തുമെന്നും ഡിയോയ്ക്ക് ഉറപ്പ് നൽകിയിരുന്നു. ഇതോടെയാണ് തർക്കത്തിന് താൽക്കാലിക ശമനമായത്.
Story Highlight: Baghel continues as Chattisgarh CM
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here