Advertisement

ചർച്ച നടന്നിരുന്നുവെങ്കിൽ മികച്ച പട്ടിക തയ്യാറാക്കാമായിരുന്നു; വിമർശനവുമായി ബെന്നി ബഹനാൻ എം പി

August 29, 2021
Google News 1 minute Read

ഡിസിസി പുന:സംഘടന പട്ടികയിൽ ചർച്ച നടന്നില്ല എന്നത് ഗുരുതര വീഴ്ച്ചയെന്ന് കോൺഗ്രസ് നേതാവ് ബെന്നി ബഹനാൻ. ചർച്ച നടന്നിരുന്നുവെങ്കിൽ മികച്ച പട്ടിക തയ്യാറാക്കാമായിരുന്നു. ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും മുതിർന്ന നേതാക്കളുമായി ചർച്ച നടത്തിയിരുന്നു. ആരെയെങ്കിലും വെട്ടിമാറ്റാൻ ശ്രമിച്ചാൽ അംഗീകരിക്കാൻ കഴിയില്ലന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ഡിസിസി അധ്യക്ഷ പട്ടികയിൽ പോരായ്‌മകളുണ്ടെങ്കിൽ തിരുത്താമെന്ന് കെ സുധാകരൻ പറഞ്ഞു. പട്ടിക നൂറു ശതമാനം കുറ്റമറ്റതെന്ന അഭിപ്രായം തനിക്കുമില്ലെന്ന് കെ സുധാകരൻ. ചർച്ച നടത്തിയിലെന്ന ആരോപണം തെറ്റെന്ന് ആവർത്തിച്ച് കെ സുധാകരൻ. മുൻകാലങ്ങളിലെ പോലെ ഗ്രൂപ്പ് നേതാക്കളുടെ സമ്മർദം വിലപ്പോകില്ലെന്ന് അദ്ദേഹം പറഞ്ഞു.

Read Also : കാക്കനാട് ലഹരിവേട്ട: അന്വേഷണ സംഘം ചെന്നൈയിലേക്ക്

ഉമ്മൻ ചാണ്ടിയുമായും രമേശ് ചെന്നിത്തലയുമായും രണ്ടു വട്ടം ചർച്ചകൾ നടത്തിയിരുന്നു. ഉമ്മൻചാണ്ടി നിർദേശിച്ച ഭൂരിപക്ഷം പേരുകൾ തന്നെയാണ് അന്തിമ പട്ടികയിലുള്ളത്. ഉമ്മൻചാണ്ടി പറഞ്ഞത് മനോവിഷമം ഉണ്ടാക്കി; അദ്ദേഹം അങ്ങനെ പറയാൻ പാടില്ലായിരുന്നു. ഇത്രയും കാലം ഗ്രൂപ്പ് നേതാക്കൾ മാത്രം ചർച്ച നടത്തിയെടുത്ത തീരുമാനമായിരുന്നു.

വിശദീകരണം ആവശ്യമില്ലാത്ത തെറ്റാണ് മുതിർന്ന നേതാക്കൾ ചെയ്‌തത്‌. തുടർ നടപടികൾ വിശദികരണം കേട്ട ശേഷമെന്നും കെ സുധാകരൻ.പരസ്യപ്രതികരണം നടത്തിയാൽ ഇനിയും അച്ചടക്ക നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

Story Highlights : Suresh Gopi Wealth Report BJP candidate Thrissur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here