Advertisement

കാക്കനാട് ലഹരിവേട്ട: അന്വേഷണ സംഘം ചെന്നൈയിലേക്ക്

August 29, 2021
Google News 1 minute Read
Kakkanad drug case to Chennai

കൊച്ചിയിൽ 11 കോടി രൂപയുടെ ലഹരിമരുന്ന് പിടികൂടിയ കേസിൽ പുതിയ കണ്ടെത്തുലുകൾ. കൊച്ചിയിലേക്ക് നാലംഗ സംഘം മയക്ക് മരുന്ന് എത്തിച്ചത് ചെന്നൈയിൽ നിന്നെന്ന് അന്വേഷണ സംഘം. ചെന്നൈയിൽ നിന്ന് ലഹരി മരുന്ന് കൊണ്ട് വന്ന ഏജന്റിനെ തിരിച്ചറിഞ്ഞുവെന്നും അന്വേഷണ സംഘം വെളിപ്പെടുത്തി. പ്രതികളെ ചെന്നൈയിലെത്തിച്ച് തെളിവെടുപ്പ് നടത്തുമെന്നും അന്വേഷണ സംഘം വ്യക്തമാക്കി. ഒരു കിലോ എം.ഡി.എം.എ. പിടികൂടിയ കേസിലും നിലവിലെ 6 പേരെയും പ്രതി ചേർക്കുമെന്ന് എക്‌സൈസ് അറിയിച്ചു.

Read Also : കാക്കനാട് ലഹരിവേട്ട; പ്രതിപ്പട്ടികയില്‍ നിന്നൊഴിവാക്കിയ യുവതി അറസ്റ്റില്‍

അതേസമയം, കാക്കനാട് എംഡിഎംഎ കേസിൽ പ്രതിപ്പട്ടികയിൽ നിന്നൊഴിവാക്കിയ യുവതി അറസ്റ്റിൽ. എക്‌സൈസ് ക്രൈബ്രാഞ്ച് സംഘമാണ് തയ്ബയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ലഹരി കടത്ത് കേസിൽ തയ്ബയെ അന്വേഷണ ഉദ്യോഗസ്ഥർ വിട്ടയച്ചിരുന്നു. കേസിൽ യുവതിയുടെ പങ്ക് സ്ഥിരീകരിച്ച ശേഷമാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. കേസിലെ ആറാം പ്രതിയാണ് തിരുവല്ല സ്വദേശി തയ്ബ.

പോണ്ടിച്ചേരിയിൽ നിന്ന് മയക്കുമരുന്ന് എത്തിച്ചത് തയ്ബ ഉൾപ്പെടെ നാല്‌പേരാണ്. ലഹരിക്കടത്ത് കേസിൽ തയ്ബ സെക്യൂരിറ്റി ഗാർഡായി പോയിരുന്നതായാണ് അന്വേഷണ സഘത്തിന്റെ കണ്ടെത്തൽ.

Story Highlight: Kakkanad drug case to Chennai

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here