Advertisement

സ്വാതന്ത്ര്യ ദിനാഘോഷ പോസ്റ്ററിൽ നിന്ന് നെഹ്റുവിനെ ഒഴിവാക്കിയ സംഭവം; ഐസിഎച്ച്ആറിനെതിരെ കോൺഗ്രസ്

August 29, 2021
Google News 2 minutes Read
Congress ICHR omitting Nehru

സ്വാതന്ത്ര്യ ദിനാഘോഷ പോസ്റ്ററിൽ നിന്ന് ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിനെ ഒഴിവാക്കിയതിനെതിരെ കോൺഗ്രസ്. ഐസിഎച്ച്ആർ ചെയ്തത് ചരിത്രനിഷേധമാണെന്ന് കോൺഗ്രസ് വിമർശിച്ചു. ഇക്കഴിഞ്ഞ സ്വാതന്ത്ര്യ ദിനാഘോഷവുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ ഡിജിറ്റൽ പോസ്റ്ററിൽ നിന്നാണ് ഐസിഎച്ച്ആർ ജവഹർലാൽ നെഹ്റുവിനെ നീക്കിയത്. നെഹ്റുവിനെ നീക്കിയതിനൊപ്പം ഹിന്ദു മഹാസഭ സ്ഥാപകൻ വിഡി സവർക്കറെ പോസ്റ്ററിൽ ഉൾപ്പെടുത്തിയത് വലിയ വിവാദമായിരുന്നു. (Congress ICHR omitting Nehru)

ഐസിഎച്ച്ആറിൻ്റെ ഈ നീക്കം മോശമാണെന്ന് കോൺഗ്രസ് നേതാവ് ജൈറാം രമേഷ് പറഞ്ഞു. നെഹ്റുവിനെ പോസ്റ്ററിൽ നിന്ന് നീക്കിയത് നിന്ദ്യവും അനീതിയുമാണെന്ന് പാർട്ടി വക്താവ് ഗൗരവ് ഗൊഗോയ് വ്യക്തമാക്കി. എംപി ശശി തരൂരും ഈ തീരുമാനത്തിനെതിരെ രംഗത്തെത്തി. തീരുമാനത്തിലൂടെ ഐസിഎച്ച്ആർ സ്വയം അപഹാസ്യരായെന്നും നെഹ്റുവിനെ നീക്കം ചെയ്തത് ചരിത്രത്തോടുള്ള അനീതിയാണെന്നുമാണ് തരൂർ ട്വീറ്റ് ചെയ്തത്. ഇത് ഒരു പതിവായിരിക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു.

Read Also : ഇത് രണ്ട് വർഷമായി നടന്ന ഗൂഢാലോചന; ഐസിഎച്ച്ആർ തിരുത്തലിനെതിരെ കേരള ഹിസ്റ്ററി കോൺഗ്രസ്

അതേസമയം, ഈ വിവാദം അനാവശ്യമാണെന്ന് ഐസിഎച്ച്ആർ പറഞ്ഞു. പോസ്റ്ററിൽ ആരെ ഉൾപ്പെടുത്തണം എന്നതിൽ ഗൂഢോദ്ദേശ്യങ്ങൾ ഉണ്ടായിരുന്നില്ലെന്നും ഒരാളെക്കാൾ മെച്ചപ്പെട്ടയാളാണ് മറ്റേയാൾ എന്ന് കൗൺസിൽ അവകാശപ്പെടുന്നില്ലെന്നും ഐസിഎച്ച്ആർ വ്യക്തമാക്കി.

നേരത്തെ, മലബാർ കലാപവുമായി ബന്ധപ്പെട്ട വിവാദത്തിൽ ഐസിഎച്ച്ആർ തീരുമാനത്തിനെതിരെ കേരള ഹിസ്റ്ററി കോൺഗ്രസ് രംഗത്തെത്തിയിരുന്നു. മഹാത്മാ ഗാന്ധി, മൗലാന ഷൗക്കത്തലി തുടങ്ങിയവരുടെ പ്രേരണയിൽ നടന്ന സമരമാണ് മലബാർ കലാപമെന്ന് കേരള ഹിസ്റ്ററി കോൺഗ്രസ് പറഞ്ഞു. സമരത്തിനു പിന്നിൽ മലബാറിലെ മാപ്പിള കർഷകരായിരുന്നു. കലാപപ്രദേശങ്ങളിൽ നീയും സമാധാനവും നടപ്പിലാക്കാനാണ് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ശ്രമിച്ചത്. രണ്ട് വർഷമായി നടന്ന ഗൂഢാലോചനയുടെ ഭാഗമാണ് നിഘണ്ടുവിലെ മാറ്റമെന്നും കെഎച്ച്‌സി ആരോപിക്കുന്നു.

നേതൃത്വം തുറുങ്കിലടക്കപ്പെട്ട സമയത്ത് നടന്ന ചില തെറ്റുകൾ പൂർണമായും നേതാക്കളുടെ തലയിലേക്ക് ഇടുകയാണ്. അത് ചെയ്യരുത് എന്നും കേരള ഹിസ്റ്ററി കോൺഗ്രസ് പറയുന്നു.

സ്വാതന്ത്ര്യ സമര ചരിത്ര നിഘണ്ഡുവിൽ നിന്ന് മാപ്പിള കലാപത്തിൽ പങ്കെടുത്തവരരുടെ പേര് നീക്കം ചെയ്യാനുള്ള തീരുമാനം വിവാദമായതോടെ നിരവധി പേരാണ് പ്രതിഷേധം അറിയിച്ച് രംഗത്തെത്തിയത്.

Story Highlight: Congress slams ICHR omitting Nehru

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here