Advertisement

ഇത് രണ്ട് വർഷമായി നടന്ന ഗൂഢാലോചന; ഐസിഎച്ച്ആർ തിരുത്തലിനെതിരെ കേരള ഹിസ്റ്ററി കോൺഗ്രസ്

August 28, 2021
Google News 2 minutes Read
kerala histiory ichr malabar

മലബാർ കലാപവുമായി ബന്ധപ്പെട്ട വിവാദത്തിൽ ഐസിഎച്ച്ആർ തീരുമാനത്തിനെതിരെ കേരള ഹിസ്റ്ററി കോൺഗ്രസ് രംഗത്ത്. മഹാത്മാ ഗാന്ധി, മൗലാന ഷൗക്കത്തലി തുടങ്ങിയവരുടെ പ്രേരണയിൽ നടന്ന സമരമാണ് മലബാർ കലാപമെന്ന് കേരള ഹിസ്റ്ററി കോൺഗ്രസ് പറഞ്ഞു. സമരത്തിനു പിന്നിൽ മലബാറിലെ മാപ്പിള കർഷകരായിരുന്നു. കലാപപ്രദേശങ്ങളിൽ നീയും സമാധാനവും നടപ്പിലാക്കാനാണ് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ശ്രമിച്ചത്. രണ്ട് വർഷമായി നടന്ന ഗൂഢാലോചനയുടെ ഭാഗമാണ് നിഘണ്ടുവിലെ മാറ്റമെന്നും കെഎച്ച്‌സി ആരോപിക്കുന്നു. (kerala histiory ichr malabar)

നേതൃത്വം തുറുങ്കിലടക്കപ്പെട്ട സമയത്ത് നടന്ന ചില തെറ്റുകൾ പൂർണമായും നേതാക്കളുടെ തലയിലേക്ക് ഇടുകയാണ്. അത് ചെയ്യരുത് എന്നും കേരള ഹിസ്റ്ററി കോൺഗ്രസ് പറയുന്നു.

സ്വാതന്ത്ര്യ സമര ചരിത്ര നിഘണ്ഡുവിൽ നിന്ന് വാരിയൻ കുന്നത് കുഞ്ഞഹമ്മദ് ഹാജിയടക്കമുള്ളവരുടെ പേര് നീക്കം ചെയ്യാനുള്ള നടപടിക്കെതിരെ കുഞ്ഞഹമ്മദ് ഹാജിയുടെ കുടുംബം മലപ്പുറത്ത് ധർണ നടത്തിയിരുന്നു. വാരിയൻ കുന്നത് കുഞ്ഞഹമ്മദ് ഹാജി പേര് സ്വാതന്ത്ര്യ സമര ചരിത്ര നിഘണ്ഡുവിൽ നിന്ന് നീക്കം ചെയ്യാനുള്ള കേന്ദ്ര ചരിത്ര ഗവേഷണ കൗൺസിലിൽ നടപടി അപലപനീയമെന്ന് കുടുംബം ആരോപിച്ചു.

Read Also : സ്വാതന്ത്ര്യ സമര ചരിത്ര നിഘണ്ഡുവിൽ പേര് നീക്കം ചെയ്യാനുള്ള നടപടിക്കെതിരെ ധർണയുമായി വാരിയൻ കുന്നത് കുഞ്ഞഹമ്മദ് ഹാജിയുടെ കുടുംബം

മലപ്പുറം കളക്ടറേറ്റ് പരിസരത്ത് നിന്നും ആരംഭിച്ച ധർണ കുടുംബത്തിന്റെ ധർണ മലപ്പുറം ട്രാൻസ്‌പോർട് ഓഫീസിന് മുന്നിൽ അവസാനിച്ചു. വാരിയൻ കുന്നത് കുഞ്ഞഹമ്മദ് ഹാജിയെയും മലബാർ കലാപത്തിൽ പങ്കെടുത്ത 387 പേരെയും സ്വാതന്ത്ര്യ സമര ചരിത്ര നിഘണ്ഡുവിൽ നിന്ന് പുറത്താക്കാനുള്ള നീക്കത്തിനെതിരെയാണ് ധർണ. കഴിഞ്ഞ ദിവസം ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ കേന്ദ്ര ചരിത്ര ഗവേഷണ കൗൺസിലിൽ നിന്ന് പുറത്ത് വന്നിരുന്നു.

മലബാർ കലാപം ഉൾപ്പെട്ട സ്വന്തന്ത്ര്യ സമര ചരിത്രത്തിലേ ചില അവിസ്മരണീയ സംഭവങ്ങൾ സ്വാതന്ത്ര്യ സമര ചരിത്ര നിഘണ്ഡുവിൽ നിന്ന് നീക്കം ചെയ്യാനുള്ള നടപടി അപലപനീയമെന്നും കുടുംബം ആരോപിച്ചു. ധർണ വണ്ടൂർ എം എൽ എ എ.പി അനികുമാർ ഉദ്ഘാടനം ചെയ്തു. കാര്യമായ പ്രതിഷേധം നടത്തുകയാണ് കുടുംബം. കൂടുതൽ പ്രതിഷേധവുമായി മുന്നോട്ട് പോകുമെന്നാണ് കുടുംബത്തിന്റെ തീരുമാനം.

സ്വാതന്ത്ര്യ സമര ചരിത്ര നിഘണ്ഡുവിൽ നിന്ന് മാപ്പിള കലാപത്തിൽ പങ്കെടുത്തവരരുടെ പേര് നീക്കം ചെയ്യാനുള്ള തീരുമാനം വിവാദമായതോടെ നിരവധി പേരാണ് പ്രതിഷേധം അറിയിച്ച് രംഗത്തെത്തിയത്.

Story Highlight: kerala histiory congress against ichr malabar rebellion

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here