വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ചിത്രം ആദ്യമായി പുറത്ത് വിട്ട് തിരക്കഥാകൃത്ത്

വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ചിത്രം ആദ്യമായി പുറത്ത് വിട്ടു. ‘സുൽത്താൻ വാരിയംകുന്നൻ’ എന്ന ജീവചരിത്ര കൃതിയുടെ രചയിതാവ് റമീസ് മുഹമ്മദാണ് ചിത്രം പുറത്തുവിട്ടത്. ഫേസ്ബുക്കിലൂടെയാണ് ചിത്രം പങ്കുവച്ചത്.
വാരിയംകുന്നത് കുഞ്ഞഹമ്മദ് ഹാജിയുടെ രേഖാചിത്രം മാത്രമാണ് ഇത്രനാൾ ലഭ്യമായിരുന്നത്. അദ്ദേഹത്തിന്റെ ഫോട്ടോയോ മറ്റ് ചിത്രങ്ങളോ ഒന്നും എവിടേയും ലഭ്യമായിരുന്നില്ല. ‘സുൽത്താൻ വാരിയംകുന്നൻ’ എന്ന പുസ്തകത്തിന്റെ കവർ ചിത്രമായാണ് അദ്ദേഹത്തിന്റെ യഥാർത്ഥ ഫോട്ടോ റമീസ് പുറത്ത് വിട്ടത്. വാരിയംകുന്നൻ എന്ന സിനിമയുടെ സഹരചയിതാവ് കൂടിയാണ് റമീസ്. ഗവേഷകനും എഴുത്തുകരുന്നുമായ റമീസ് മുഹമ്മദ് എഴുതിയ പുസ്തകം വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ കുടുംബമാണ് പ്രകാശനം ചെയ്തത്.
Read Also :
ഫ്രഞ്ച് ആർക്കൈവിൽ നിന്നാണ് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെതന്ന് അവകാശപെടുന്ന ചിത്രം പുസ്തകത്തിന്റെ അണിയറ സംഘം കണ്ടെത്തിയത്.
Story Highlights : variyamkunnathu kunjahammed haji photo
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here