ഡിസിസി അധ്യക്ഷ നിയമനത്തില്‍ നിലപാട് കടുപ്പിച്ച് എ വി ഗോപിനാഥ്; പ്രാദേശിക നേതാക്കളുടെ പിന്തുണ

പാലക്കാട് ഡിസിസി അധ്യക്ഷ നിയമനത്തില്‍ നിലപാട് കടുപ്പിച്ച് എ വി ഗോപിനാഥ്. ഗോപിനാഥ് പ്രാദേശിക നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. പെരിങ്ങോട്ടുകുറിശ്ശിയിലെ 11 പഞ്ചായത്തംഗങ്ങള്‍ ഗോപിനാഥിനൊപ്പം ഉറച്ച് നില്‍ക്കുമെന്നാണ് വിവരം. കോണ്‍ഗ്രസ് ഭരിക്കുന്ന പഞ്ചായത്താണ് പെരിങ്ങോട്ടുകുറിശ്ശി.
നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് എ വി ഗോപിനാഥ് കോണ്‍ഗ്രസ് നേതൃത്വത്തോട് ഇടഞ്ഞുനില്‍ക്കുകയായിരുന്നു. തുടര്‍ന്ന് ഉമ്മന്‍ചാണ്ടിയും കെ സുധാകരനും അനുനയിപ്പിച്ച ശേഷമാണ് ഗോപിനാഥ് തിരിച്ചുവന്നത്. ഗോപിനാഥിനെ ഡിസിസി പ്രസിഡന്റായി പരിഗണിക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും തങ്കപ്പനാണ് നറുക്കുവീണത്.
ഡിസിസി പ്രസിഡന്റ് നിയമനത്തില്‍ അതൃപ്തനായിരുന്ന ഗോപിനാഥ് ഉമ്മന്‍ചാണ്ടിക്കും കെ സുധാകരനും പ്രായമായില്ലേ, അതുകൊണ്ടാണ് എല്ലാം മറന്നതെന്നും പറഞ്ഞിരുന്നു.
Read Also : കോഴിക്കോട് ജില്ലയില്‍ 32 പഞ്ചായത്തുകള്‍ അടച്ചിടാന്‍ തീരുമാനം
കോണ്‍ഗ്രസില്‍ ഉറച്ചുനില്‍ക്കുവോളം പാര്‍ട്ടി പറയുന്നത് കേള്‍ക്കും എന്ന നിലപാടായിരുന്നു ഗോപിനാഥിന്. 11 പഞ്ചായത്തംഗങ്ങള്‍ ഗോപിനാഥിനൊപ്പം നിന്ന സാഹചര്യത്തില്‍ ഡിസിസി അധ്യക്ഷ നിയമനത്തില്‍ കോണ്‍ഗ്രസ് നേതൃത്വം പ്രതിസന്ധിയിലാകും
Story Highlight: palakkad dcc president-av gopinath
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here