കോഴിക്കോട് ജില്ലയില്‍ 32 പഞ്ചായത്തുകള്‍ അടച്ചിടാന്‍ തീരുമാനം

കോഴിക്കോട് ജില്ലയിലെ 32 പഞ്ചായത്തുകള്‍ അടച്ചിടാന്‍ തീരുമാനം. പുതുക്കിയ കൊവിഡ് മാനദണ്ഡപ്രകാരമാണ് പഞ്ചായത്തുകള്‍ അടച്ചിടുന്നത്.
സംസ്ഥാനത്തെ കൊവിഡ് പരിശോധനാ സ്ട്രാറ്റജി പുതുക്കിയതായി ആരോഗ്യമന്ത്രി അറിയിച്ചിരുന്നു. ജനസംഖ്യയുടെ 71 ശതമാനത്തിലധികം പേര്‍ വാക്സിനെടുത്ത പശ്ചാത്തലത്തിലാണ് തീരുമാനം.
ഓരോ ജില്ലകളിലെയും വാക്സിനേഷന്‍ നില അടിസ്ഥാനമാക്കി ഗൈഡ് ലൈനും പുറത്തിറക്കിയിട്ടുണ്ട്. എല്ലാ ജില്ലകളിലും സെന്റിനല്‍, റാന്‍ഡം സാമ്പിളുകളെടുത്ത് പരിശോധന നടത്താനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം.
Read Also : സംസ്ഥാനത്ത് ഇന്ന് 29,836 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; ടിപിആർ 19.67
കോഴിക്കോട് ജില്ലയില്‍ ഇന്ന് 3548 പേര്‍ക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. കോഴിക്കോട്, തൃശൂര്‍, മലപ്പുറം, എറണാകുളം ജില്ലകളിലാണ് ഇന്ന് 3000ത്തിന് മുകളില്‍ രോഗബാധ റിപ്പോര്‍ട്ട് ചെയ്തത്. സംസ്ഥാനത്ത് ആകെ ഇന്ന് 29,836 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 75 മരണങ്ങളാണ് കൊവിഡ് മൂലമുള്ളത്.
Story Highlight: lockdown kozhikode