യുഐഡിഎഐ വെബ്സൈറ്റ് പ്രശ്നം പരിഹരിച്ചു
August 29, 2021
1 minute Read

പാൻ, ഇപിഎഫ്ഒ എന്നിവയുമായി ആധാർ കാർഡ് ബന്ധിപ്പിക്കുന്നതിന് നിലവിൽ തടസ്സങ്ങളൊന്നും ഇല്ലെന്ന് യുഐഡിഎഐ. ഇതുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും നിലവിൽ പ്രവർത്തിക്കുന്നുണ്ടെന്നും തടസ്സങ്ങളൊന്നുമില്ലെന്നും യുഐഡിഎഐ വ്യക്തമാക്കി. പാൻ, ഇപിഎഫ്ഒ എന്നിവയുമായി ആധാർ ബന്ധിപ്പിക്കുന്നതിന്റെ സമയപരിധി അവസാനിക്കാനിരിക്കെ പലർക്കും സൈറ്റിൽ പ്രശ്നങ്ങൾ നേരിട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ നിരവധി കോണിൽ നിന്ന് പരാതികൾ ഉയർന്നിരുന്നു. എന്നാൽ സുരക്ഷയുമായി ബന്ധപ്പെട്ട പ്രധാനമായ നവീകരണം കഴിഞ്ഞ ആഴ്ച സൈറ്റിൽ നടത്തിയിരുന്നു. ഇതിന്റെ ഭാഗമായാണ് സേവനങ്ങൾ തടസ്സപ്പെട്ടത് എന്നാണ് യുഐഡിഎഐ വ്യക്തമാക്കിയത്. നവീകരണത്തിന് ശേഷം പ്രശ്നം പരിഹരിച്ചുവെന്ന് യുഐഡിഎഐ പുറത്തിറക്കിയ വാർത്താ കുറിപ്പിൽ വ്യക്തമാക്കി
Story Highlight: uidai website issue fixed
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement