പി.എസ്. പ്രശാന്തുമായി ചർച്ച നടത്തി സി.പി.ഐ.എം

പി.എസ്. പ്രശാന്തുമായി ചർച്ച നടത്തി സി.പി.ഐ.എം. പ്രാദേശിക നേതൃത്വം. ചർച്ച നടത്തിയത് പി.എസ്. പ്രശാന്തിനെ കോൺഗ്രസ്സിൽ നിന്ന് പുറത്താക്കിയതിന് പിന്നാലെ. കോൺഗ്രസ് ഹൈക്കമാൻഡിനെ വെല്ലുവിളിക്കുകയും ആരോപണങ്ങൾ ഉന്നയിക്കുകയും ചെയ്തതിനാണ് കെ.പി.സി.സി. സെക്രട്ടറി പി.എസ്. പ്രശാന്തിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയത്. കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരൻ എം.പി.യാണ് ഇക്കാര്യം അറിയിച്ചത്.
Read Also : അച്ചടക്ക നടപടിക്ക് ശേഷവും നിലപാടിൽ ഉറച്ച് പി.എസ്. പ്രശാന്ത്
അതേസമയം, നേതൃത്വത്തിനെതിരായ പരാമർശങ്ങളിൽ ഉറച്ച് നിൽക്കുന്നുവെന്ന് പി.എസ്. പ്രശാന്ത് അറിയിച്ചു. പാർട്ടിയിലെ പ്രശ്നങ്ങൾക്ക് കാരണം കെ.സി. വേണുഗോപാൽ. കെ.സി. വേണുഗോപാൽ ഇഷ്ടക്കാരെ ഡി.സി.സി. അധ്യക്ഷ പട്ടികയിൽ തിരുകി കയറ്റിയെന്നാണ് പ്രശാന്ത് ഉന്നയിക്കുന്ന ആരോപണം. അച്ചടക്കങ്ങൾ ഒന്ന് തന്നെ ലംഘിച്ചില്ലെന്നാണ് പി.എസ്. പ്രശാന്തിന്റെ വാദം. കൂടാതെ പറഞ്ഞ കാര്യങ്ങൾ യാഥാർഥ്യമാണ് അതിൽ പശ്ചാത്താപമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ട്വന്റിഫോർ എൻകൗണ്ടറിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
Story Highlight: CPIM discussion PS Prashanth
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here